Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് കുടുംബകോടതി വരാന്തയില്‍ കുത്തേറ്റ് യുവാവിന്റെനില ഗുരുതരം

കാസര്‍കോട് കുടുംബകോടതി വരാന്തയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇറങ്ങിയോടിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി Kasaragod, Kerala, Family court, Stabbed, Injured, Police, Case
കാസര്‍കോട്: (www.kasargodvartha.com 27/10/2016) കാസര്‍കോട് കുടുംബകോടതി വരാന്തയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇറങ്ങിയോടിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. നീലേശ്വരം ചായ്യോത്ത് ചെട്ടിക്കോളനിയിലെ രാഘവന്റെ മകന്‍ രാജു (34) വിനാണ് കുത്തേറ്റത്. ഇയാളുടെ ഭാര്യ ദയയുടെ സഹോദരന്‍ പ്രസാദാണ് കുത്തിയതെന്നാണ് പരാതി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവാഹ മോചനവുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായി കുടുംബകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്ന് കുത്തേറ്റ രാജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതിന് മുമ്പും തന്നെ അക്രമിച്ചിരുന്നു. ഭാര്യാ വീട്ടുകാരില്‍നിന്നും ഭീഷണിയുള്ളകാര്യം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും സംരക്ഷണം നല്‍കിയില്ലെന്നും ഇയാള്‍ പരാതിപ്പെട്ടു. 

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജുവിനെ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. വയറിന് ആഴത്തില്‍ കുത്തിയശേഷം കത്തി കൊളുത്തിവലിച്ചദായി ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. നില ഗുരുതരമായതിനാലാണ് ഉടന്‍തന്നെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. വസ്ത്രങ്ങള്‍ ചോരയില്‍ മുങ്ങിയനിലയിലായിരുന്നു. ഇറങ്ങിയോടിയ പ്രസാദിനെ പരിസരവാസികളുടെ സഹായത്തോടെയാണ് പിടികൂടിയതെന്നാണ് വിവരം.

Keywords: Kasaragod, Kerala, Family court, Stabbed, Injured, Police, Case, Hospitalized