city-gold-ad-for-blogger

വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മദ്രസാ അധ്യാപകന്റെ ബൈക്ക് കവര്‍ന്നു

ബദിയടുക്ക: (www.kasargodvartha.com 28/10/2016) വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മദ്രസാ അധ്യാപകന്റെ ബൈക്ക് കവര്‍ന്നു. പെര്‍ള അമെയ്ക്കളയിലെ അബ്ദുല്‍ ഹമീദിന്റെ കെ എല്‍ 14 സി 3376 നമ്പര്‍ ബൈക്കാണ് മോഷണം പോയത്.

പെര്‍ള എരിയടുക്ക മദ്രസയിലെ അധ്യാപകനായ അബ്ദുല്‍ ഹമീദ് വ്യാഴാഴ്ച രാത്രി  മണിയോടെ പള്ളിയില്‍ നിന്നും ബൈക്കില്‍ വീട്ടിലെത്തുകയും വാഹനം വീട്ടുവളപ്പില്‍ നിര്‍ത്തിയിടുകയുമായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഹമീദ് ബൈക്കെടുക്കാന്‍ പറമ്പിലെത്തിയപ്പോള്‍ വാഹനം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് അബ്ദുള്‍ ഹമീദ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.
വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മദ്രസാ അധ്യാപകന്റെ ബൈക്ക് കവര്‍ന്നു

Keywords:  Bike stolen from Perla, Bike, Robbery, Kasaragod, Kerala, Bike robbery

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia