city-gold-ad-for-blogger

അക്രമക്കേസില്‍ ഉള്‍പെട്ട് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് തിരിച്ചുവരുന്നതിനിടെ എയര്‍പോര്‍ട്ടില്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 29/10/2016) അക്രമക്കേസില്‍ ഉള്‍പെട്ട് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് തിരിച്ചുവരുന്നതിനിടെ എയര്‍പോര്‍ട്ടില്‍ പിടിയിലായി. അണങ്കൂര്‍ കൊല്ലമ്പാടിയിലെ റഫീഖിനെ (34)യാണ് മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. 2010 ഏപ്രില്‍ 13ന് അണങ്കൂര്‍ പി.ബി സ്റ്റേഷന് സമീപം വെച്ച് നൗഷാദ് എന്ന 18കാരനെ തടഞ്ഞു നിര്‍ത്തി അക്രമിച്ച കേസില്‍ പ്രതിയാണ് റഫീഖ്.

എട്ടു പേരാണ് കേസില്‍ ഉള്‍പെട്ടിരുന്നത്. മറ്റുള്ളവരെല്ലാം കേസില്‍ പിടിയിലായിരുന്നുവെങ്കിലും ഗള്‍ഫിലേക്ക് മുങ്ങിയതിനാല്‍ റഫീഖിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ക്കെതിരെ കാസര്‍കോട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിമാനത്താവളങ്ങളില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫില്‍ നിന്നും തിരിച്ചുവരുന്നതിനിടെ റഫീഖ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അക്രമക്കേസില്‍ ഉള്‍പെട്ട് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് തിരിച്ചുവരുന്നതിനിടെ എയര്‍പോര്‍ട്ടില്‍ പിടിയില്‍

Keywords:  Kasaragod, Kerala, Youth, Police, Investigation, Accuse, arrest, Remand, Attack case accuse arrested in airport.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia