city-gold-ad-for-blogger
Aster MIMS 10/10/2023

കെ മാധവന് നാടിന്റെ അന്ത്യപ്രണാമം; സംസ്‌ക്കാരം വൈകിട്ട് 4മണിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/09/2016) അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുമായ കെ. മാധവന് (102) നാടിന്റെ അന്ത്യപ്രണാമം. ഞായറാഴ്ച രാത്രി 10.20 മണിയോടെയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാ ശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാധവന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന മാധവന്റെ ആരോഗ്യനില ഞായറാഴ്ച വൈകുന്നേരത്തോടെ വഷളാവുകയും തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഉപ്പുസത്യാഗ്രഹസമരത്തിലും ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും പങ്കെടുത്തിട്ടുള്ള  മാധവന്‍ ഈ സമരങ്ങളില്‍ പങ്കെടുത്തവരിലെ അവസാനത്തെ കണ്ണിയായിരുന്നു. തിങ്കളാഴ്ച രാവിലെ  മുതല്‍ ഉച്ചക്ക് ഒരു മണിവരെ മാധവന്റെ ഭൗതികശരീരം കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് നാല് മണിക്ക്  വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങ് നടക്കും. മൃതദേഹം ഒരുനോക്ക് കാണുന്നതിനും അന്ത്യോപചാരമര്‍പ്പിക്കുന്നതിനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിവിധ രാഷ്ട്രീയസാമൂഹ്യസാംസ്‌ക്കാരികരംഗങ്ങളിലെ പ്രമുഖര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

12ാം വയസ്സില്‍ത്തന്നെ സമരരംഗത്തെത്തിയ മാധവന്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണം, മദ്യവര്‍ജനം തുടങ്ങിയ നിരവധി സമരങ്ങളില്‍ പങ്കെടുത്ത ശേഷമാണ് പൊതുരംഗത്ത് സജീവമായത്. പയ്യന്നൂരില്‍ 1928ല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പ്രവര്‍ത്തിക്കുകയും 1930ല്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹ ജാഥയില്‍ അംഗവുകയും ചെയ്ത മാധവന്‍ 1931ല്‍ ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും സജീവമായി പങ്കെടുത്തിരുന്നു.
 
കോണ്‍ഗ്രസിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി, കെ പി സി സി അംഗം, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാധവന്‍  കയ്യൂര്‍ സമരം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാസര്‍കോട് താലൂക്ക് സെക്രട്ടറി കൂടിയായിരുന്നു.

1957ലും 65ലും ഹൊസ്ദുര്‍ഗില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐയില്‍ നിലയുറപ്പിക്കുകയായിരുന്നു അദ്ദേഹം.  16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാധവന്‍ 87ല്‍ സി പി ഐ വിട്ട് സി പി എമ്മില്‍ ചേര്‍ന്നുവെങ്കിലും 96ല്‍ സി പി എം ബന്ധവും ഉപേക്ഷിക്കുകയായിരുന്നു.
കെ മാധവന് നാടിന്റെ അന്ത്യപ്രണാമം; സംസ്‌ക്കാരം വൈകിട്ട് 4മണിക്ക്

Related News:
സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്‍ അന്തരിച്ചു

Keywords: Condolence, K Madhavan, Burial, Salute K Madhavan, Kanhangad

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL