city-gold-ad-for-blogger

പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ കുഞ്ഞിക്കണ്ണന്റെ മരണം; പുല്ലൂര്‍-പെരിയയില്‍ ഹര്‍ത്താല്‍

പെരിയ: (www.kasargodvartha.com 28/09/2016) പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ട് കെ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് പുല്ലൂര്‍ - പെരിയ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. സര്‍വ്വകക്ഷി അനുശോചനവും നടന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞിക്കണ്ണന്‍ ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. 1995-2000 കാലഘട്ടത്തിലാണ് കുഞ്ഞിക്കണ്ണന്‍ പുല്ലൂര്‍പെരിയ പഞ്ചായത്ത് പ്രസിഡണ്ടായത്.

സി പി എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയംഗം, കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയംഗം എന്നീ നിലകളില്‍ രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കുഞ്ഞിക്കണ്ണന്റേത്. പള്ളിക്കര കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റി വൈസ് പ്രസിഡണ്ടായുംപെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടായും കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തിച്ചിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് സാധാരണക്കാരായ ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിയ കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു കുഞ്ഞിക്കണ്ണന്‍.

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ബുധനാഴ്ച ഉച്ചവരെ അടച്ചുകൊണ്ടാണ് ഹര്‍ത്താല്‍ ആചരിച്ചത്. പെരിയയിലെ സി പി എം ഓഫീസായ ശേഖരന്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ കുഞ്ഞിക്കണ്ണന്റെ മരണം; പുല്ലൂര്‍-പെരിയയില്‍ ഹര്‍ത്താല്‍

Keywords: Pullur-Periya Panchayath, Harthal, Kasaragod, Kerala, Death, Ex. President, K Kunhikannan's death: Harthal in Pullur-Periya

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia