city-gold-ad-for-blogger
Aster MIMS 10/10/2023

കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളജ് പെരിയയില്‍ സ്ഥാപിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന മെഡിക്കല്‍ കോളജ് പ്രവൃത്തി പുരോഗമിക്കുന്നുവെന്ന് കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 28.09.2016) പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനു വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. 2013 ജനുവരി അഞ്ചിന് അന്നത്തെ കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി ഡോ. എം മംഗപതി പള്ളം രാജുവാണ് കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തത്. ഉദ്ഘാടന പൊതുയോഗത്തിലേക്ക് ആയിരക്കണക്കിനു ജനങ്ങള്‍ പങ്കെടുക്കാന്‍ കാരണം സര്‍വ്വകലാശാലയോടൊപ്പം വാഗ്ദാനം ചെയ്ത കേന്ദ്ര മെഡിക്കല്‍ കോളജിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയുടെ ഫലമായാണെന്ന് സ്വാഗത പ്രഭാഷണ വേളയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ സുചിപ്പിച്ചിരുന്നു.

12-ാം പദ്ധതി രാജ്യത്ത് നടപ്പിലാക്കുമ്പോള്‍ വിഭവസമാഹരണം ഉറപ്പു വരുത്തി മെഡിക്കല്‍ കോളജ് അന്വര്‍ത്ഥമാക്കുമെന്ന് അന്നത്തെ യോഗത്തിന്റെ ഉദ്ഘാടകനായി മന്ത്രി പള്ളം രാജു പെരിയല്‍ നിന്നു തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മാനവവിഭവ ശേഷി വകുപ്പു സഹമന്ത്രി ശശി തരൂര്‍, വിദ്യാഭ്യാസ വകുപ്പു മന്ത്രി അബ്ദുര്‍ റബ്ബ്, ഇ അഹമ്മദ് എന്നിവരും ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരേയും സാക്ഷി നിര്‍ത്തിക്കൊണ്ടാണ് അന്ന് പ്രഖ്യാപനമുണ്ടായത്. വര്‍ഷം മൂന്ന് പിന്നിട്ടിട്ടും, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 60 ഏക്കര്‍ ഭുമി ഇതിനായി പതിച്ചു നല്‍കിയിട്ടും ഇതുവരെ യാതൊരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. അടിയന്തിരമായും ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാനം ഇടപെടുമെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി.

യുഡിഎഫിന്റെ കാലത്ത് ബദിയഡുക്ക ഉക്കിനടുക്കയില്‍ ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിലേക്കായി 2016 ജനുവരി 25ന് 7.5 കോടി രൂപ കരാറുകാരായ കിറ്റ്‌കോയുടെ എന്‍ജിനിയര്‍ ഉണ്ണിക്ക് കലക്ടറേറ്റ് ചേംബറില്‍ നടന്ന യോഗത്തില്‍ അന്നത്തെ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ കൈമാറിയിരുന്നു. കേന്ദ്രീയ മെഡിക്കല്‍ കോളജിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഉക്കിനടുക്കയില്‍ നടന്നു വരുന്ന പ്രവൃത്തിയും വെവ്വേറെയാണെന്നും, ലഭ്യമായ പണം വിനിയോഗിച്ചു കൊണ്ട് ഉക്കിനടുക്കയില്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും, തുടര്‍പ്രവൃത്തികള്‍ക്കായി നബാര്‍ഡിനേക്കുടി സമീപിച്ചിരിക്കുകയാണെന്നും ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.

കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളജ് പെരിയയില്‍ സ്ഥാപിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന മെഡിക്കല്‍ കോളജ് പ്രവൃത്തി പുരോഗമിക്കുന്നുവെന്ന് കലക്ടര്‍

Keywords:  kasaragod, Kerala, Central University, Medical College, Periya, Oommen Chandy, Pinarayi-Vijayan, District Collector, State, Prathibha-Rajan.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL