city-gold-ad-for-blogger
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: (www.kasargodvartha.com 25.08.2016) പ്രവേശനം ലഭിച്ച കുട്ടികളെ മറ്റൊരു ക്യാമ്പസിലേക്ക് പറിച്ചുനട്ട് അടച്ചുപൂട്ടാനൊരുങ്ങുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് വിഷയത്തില്‍ ശക്തമായി ഇടപെടുമെന്ന് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു. ക്യാമ്പസ് അടച്ചുപൂട്ടാന്‍ ഒരു തരത്തിലും അനുവദിക്കില്ല. വിഷയത്തില്‍ നമ്മുടെ ജില്ലക്കാരന്‍ കൂടിയായ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാടുമായി സംസാരിക്കും.

ക്യാമ്പസിന്റെ പ്രശ്‌നങ്ങളെയും അവസ്ഥയേയും കുറിച്ച് വിശദമായി പഠിച്ച ശേഷമായിരിക്കും വി സിയെ കാണുക. കാസര്‍കോട് വാര്‍ത്തയില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസ് അധികൃതരുമായി പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കും. ക്യാമ്പസ് അടച്ചുപൂട്ടാന്‍ ആസൂത്രിത ഗൂഢാലോചനകള്‍ ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ക്യാമ്പസ് അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന വാര്‍ത്തകളില്‍ സത്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോടിനോടുള്ള അവഗണനകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് 16 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. സ്‌പോട്ട് അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റി കാണിക്കുന്ന അലംഭാവവും ഹോസ്റ്റല്‍ സൗകര്യമില്ലാത്തതുമാണ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ കുറയാന്‍ കാരണം. പ്രവേശനം ലഭിക്കുന്ന പലരും മറ്റു ക്യാമ്പസുകളിലേക്ക് മാറിപ്പോകുന്നു. ഇതുപരിഹരിക്കാന്‍ വനിതാ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇലക്ട്രിഫിക്കേഷന്‍ അടക്കം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താതെ അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

രണ്ട് കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ നിര്‍മിച്ചത്. അടിസ്ഥാന സൗകര്യങ്ങളും ലാബും മറ്റു ഭൗതിക സാഹചര്യങ്ങളും അനുകൂലമായിട്ടും യൂണിവേഴ്‌സിറ്റി കാണിക്കുന്ന പിന്തിരിപ്പന്‍ നയം തന്നെയാണ് ചാല ക്യാമ്പസിനെ അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നയിക്കുന്നത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

Keywords: Kasaragod, Kerala, Kannur University, N.A.Nellikunnu, MLA, Issue, Women Hostel, Neglect, VC Khader Mangad, Facilities.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL