city-gold-ad-for-blogger

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് യു ഡി എഫ് സ്ഥാനാര്‍ത്ഥി

കാസര്‍കോട്: (www.kasargodvartha.com 07/07/2016) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ പി കെ എം ഷാനവാസ് മത്സരിക്കുമെന്ന് ഡി സി സി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാനവാസിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. അരനൂറ്റാണ്ടുകാലം പൊതുരംഗത്ത് പ്രവര്‍ത്തിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വിയോഗത്തെതുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 38 കാരനാണ് ഷാനവാസ്.

രണ്ട് തവണ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റും രണ്ട് തവണ ഉദുമ ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമുള്ള കടപ്പാട് കൂടിയാണ് ഷാനവാസ് എന്ന ഷാനുവിന്റെ സ്ഥാര്‍ത്ഥിത്വമെന്നും നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, പി ഗംഗാധരന്‍ നായര്‍, പി എ അഷ്‌റഫ് അലി, പി കെ ഫൈസല്‍, എം സി പ്രഭാകരന്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി വി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് യു ഡി എഫ് സ്ഥാനാര്‍ത്ഥി

Related News:
ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ പരിഗണിച്ചേക്കും

Keywords: Udma, Kasaragod, Chemmanad, Udma Division, District Panchayath, By election, Congress, Kalanad, Press Conference, UDF Candidate, Shanu, Shanavas, Shanawas, Padoor's son Shanavas will be UDF candidate in  Udma.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia