city-gold-ad-for-blogger

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍; സൂത്രധാരന്‍ പോലീസിനെ വെട്ടിച്ച് കടന്നു

കാസര്‍കോട്: (www.kasargodvartha.com 26/07/2016) ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പോലീസും വിദ്യാനഗര്‍ പോലീസും പോലീസ് സ്‌പെഷ്യല്‍സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റുചെയ്തു. കഞ്ചാവ് കടത്ത് സംഘത്തിലെ സൂത്രധാരന്‍ പോലീസി നെവെട്ടിച്ച് കാറില്‍നിന്നും ഓടിരക്ഷപ്പെട്ടു. ചട്ടഞ്ചാല്‍ തെക്കില്‍ ബെണ്ടിച്ചാല്‍ മൊട്ടയിലെ ഉമര്‍ ഫാറൂഖ് (29) ആണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കാറിലുണ്ടായിരുന്ന ബേഡഡുക്ക മുന്നാട്ടെ ബി എച്ച് അസീസ് (29), അസീസിന്റെ സുഹൃത്തായ ബേക്കല്‍ പള്ളിക്കരയിലെ ബി എസ് ഖലീല്‍ (29) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

അസീസിന്റെ കെ എല്‍ 60 ഡി 575 നമ്പര്‍ വോള്‍സ് വാഗണ്‍ കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. മംഗളൂരു എയര്‍പോര്‍ട്ടില്‍നിന്നും രാത്രി 11.30 മണിക്കുള്ള വിമാനത്തില്‍ ദുബൈയിലേക്ക് പോകാനുള്ള യാത്രയ്ക്കിടയിലാണ് കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. വിദ്യാനഗര്‍ എസ് ഐ അജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ കാര്‍ കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍വെച്ച് കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍, എസ് ഐമാരായ സി കെ ബാലകൃഷ്ണന്‍, ഫിലിപ്പ്, സ്‌ക്വാഡ് അംഗങ്ങളായ കെ നാരായണന്‍, ലക്ഷ്മി നാരായണന്‍, ഓസ്റ്റിന്‍ തമ്പി, രാജേഷ്, വരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പിറകിലെ ഡിക്കിയില്‍ ട്രോളി ബാഗില്‍ സൂക്ഷിച്ചിരുന്ന 3.430 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്.

പോലീസ് കാര്‍ തടഞ്ഞപ്പോള്‍ കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന ദുബൈയിലേക്കുള്ള യാത്രക്കാരനായ ഉമര്‍ ഫാറൂഖ് പോലീസിനെ വെട്ടിച്ച് മെഹബൂബ് തീയേറ്ററിലേക്ക് പോകുന്ന റോഡുവഴി ഓടിരക്ഷപ്പെട്ടു. വൈകിട്ട് 5.45 മണിയോടെയാണ് പോലീസ് കാര്‍തടഞ്ഞ് പരിശോധിച്ചത്. പ്രതിക്കുവേണ്ടി പോലീസ് നഗരത്തില്‍ വ്യാപകമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസില്‍ അറസ്റ്റിലായ ഖലീലിനെ സുഹൃത്തായ അസീസ് വിമാനത്താവളത്തിലേക്ക് പോകാന്‍വേണ്ടി പള്ളിക്കര ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ കൂട്ടിനുവിളിച്ചതാണെന്നാണ് പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. അസീസിന് കഞ്ചാവ് കടത്തുന്ന വിവരം നേരത്തെ അറിവുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രക്ഷപ്പെട്ട ഉമര്‍ ഫാറൂഖിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍; സൂത്രധാരന്‍ പോലീസിനെ വെട്ടിച്ച് കടന്നു

Keywords: Kasaragod, Ganja seized, Ganja, Police, Airport, Gulf, Car, Police, Arrest, Escape, 2 arrested with ganja

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia