city-gold-ad-for-blogger

യുവതിയുടെ 6 പവന്റെ താലിമാല പൊട്ടിച്ച് ബൈക്കില്‍ കടന്ന സംഘത്തെ യുവാക്കള്‍ ബുള്ളറ്റില്‍ ചേസ് ചെയ്തു പിടികൂടി

തെളിഞ്ഞത് നിരവധി കേസുകള്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/07/2016) മാവേലി സ്റ്റോറിലേക്ക് പോവുകയായിരുന്ന യുവതിയുടെ ആറു പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നു കളഞ്ഞ സംഘത്തെ നാട്ടുകാര്‍ ബുള്ളറ്റില്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിലേല്‍പിച്ചു. തൃക്കരിപ്പൂര്‍ ഈയക്കാട്ടെ പി.വി രോഹിണി (42)യുടെ സ്വര്‍ണമാലയാണ് രണ്ടംഗ സംഘം പൊട്ടിച്ച് ബൈക്കില്‍ കടന്നത്. ചൊവ്വാഴ്ച രാവിലെ 11.45 മണിയോടെയാണ് സംഭവം.

ഇവരെ നാട്ടുകാരനും പ്രവാസിയുമായ പി.വി കുഞ്ഞികൃഷ്ണന്‍, സുഹൃത്ത് വി.എം രാജന്‍ എന്നിവര്‍ ബുള്ളറ്റില്‍ പിന്തുടരുകയായിരുന്നു. തൃക്കരിപ്പൂര്‍ ഭാഗത്തേക്കാണ് ഇവര്‍ ബൈക്കോടിച്ച് പോയത്. സംഘത്തെ ബുള്ളറ്റില്‍ പിന്തുടര്‍ന്ന കുഞ്ഞികൃഷ്ണനും രാജനും ബീരിച്ചേരിയിലെത്തിയപ്പോള്‍ ഒരു വീട്ടില്‍ അഭയം തേടിയ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ചെറുവത്തൂര്‍ വെങ്ങാട്ട് സ്വദേശികളും വാര്‍പ്പ് തൊഴിലാളികളുമായ കെ.വി ബിജു (30), ടി. സജിത്ത് (29) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും പൊട്ടിച്ചെടുത്ത ആറു പവന്റെ മാലയും മൊബൈല്‍ ഫോണുകളും പിടികൂടി. പിന്നീട് ചന്തേര അഡീ. എസ് ഐ പത്മനാഭനും സംഘവുമെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ നീലേശ്വരം, ചീമേനി, ചന്തേര, പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന ഒമ്പതോളം മാലപൊട്ടിക്കല്‍ കേസുകള്‍ തെളിഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പിടിച്ചുപറിക്കിരിയായ രോഹിണി തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കിന് സമീപത്തെ കളരിക്കാല്‍ റോഡിലൂടെ തൃക്കരിപ്പൂര്‍ മാവേലിസ്റ്റോറിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം കെ എല്‍ 60 ഇ 9485 നമ്പര്‍ ബൈക്കിലെത്തിയാണ് പ്രതികള്‍ മാല പൊട്ടിച്ചത്. യുവതിയുടെ നിലവിളി കേട്ട് ഇതുവഴി ബുള്ളറ്റില്‍ വരികയായിരുന്ന കുഞ്ഞികൃഷ്ണനും രാജനും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
യുവതിയുടെ 6 പവന്റെ താലിമാല പൊട്ടിച്ച് ബൈക്കില്‍ കടന്ന സംഘത്തെ യുവാക്കള്‍ ബുള്ളറ്റില്‍ ചേസ് ചെയ്തു പിടികൂടി

Keywords:  Kasaragod, Kerala, Accuse, arrest, Police, Held, Natives, gold, Gold chain, Bike, Gold snatching, 2 arrested while gold chain snatching attempt.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia