city-gold-ad-for-blogger

ജിഷയുടെ കൊലപാതകം തെളിയാന്‍ ചെരുപ്പ് നിര്‍ണ്ണായക ഘടകമായി; പാറക്കെട്ടില്‍ ചെരുപ്പും വടിയും കണ്ട മറ്റൊരു കേസ് കാസര്‍കോട്ട് തെളിയാനുണ്ട്

കാസര്‍കോട്: (www.kasargodvartha.com16/06/2016) പെരുമ്പാവൂരിലെ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനിയുടെ ഘാതകനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ നിര്‍ണ്ണായകമായത് പ്രതിയുടെ ചെരുപ്പാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെ സിബിഐ അന്വേഷിക്കുന്ന സമാനമായ മറ്റൊരു കേസ് കാസര്‍കോട്ടുണ്ട്. പാറക്കെട്ടില്‍ ചെരുപ്പും വടിയും കണ്ടെത്തിയതിന് പിന്നാലെ കാസര്‍കോട് മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പരിക്ക കടുക്ക കല്ലില്‍ കണ്ടെത്തിയ കേസിന്റെ സത്യാവസ്ഥയറിയാതെ നേരറിയാന്‍ സിബിഐയും ഇരുട്ടില്‍ തപ്പുകയാണ്. ഈ കേസിന്റെ ചുരുള്‍ അഴിക്കാന്‍ സിബിഐക്ക് സാധിക്കാന്‍ കഴിയാത്തതിനെതിരെ അദ്ദേഹത്തിന്റെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഒന്നര മാസമായി കാസര്‍കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമര രംഗത്താണ്.

ഖാസിയുടെ മരണം സംബന്ധിച്ച് ലോക്കല്‍ പോലീസ് മുതല്‍ ക്രൈംബ്രാഞ്ച്, സിബിഐ വരെ അന്വേഷണം നടത്തിയെങ്കിലും യാഥാര്‍ത്ഥ്യം പുറത്ത് വന്നില്ല. സിബിഐയുടെ ആദ്യ സംഘം നടത്തിയ അന്വേഷണത്തില്‍ തെറ്റായ രീതിയിലുള്ള കണ്ടെത്തലാണ് ഉണ്ടായത്. ഇത് കോടതി പോലും തള്ളിക്കളഞ്ഞു. ഇപ്പോള്‍ ഈ കേസിന്റെ പുനരന്വേഷണം നടക്കുകയാണ്.

പ്രമാദമായ ജിഷ കൊലക്കേസ് തെളിയിക്കപ്പെട്ടതോടെ ഖാസിയുടെ കേസും തെളിയിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കെ എം സി സി നേതാവ് യഹ് യ തളങ്കര ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരിക്കുന്ന പോസ്റ്റ് സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഒട്ടും സമയം വൈകാതെ ഖാസിയുടെ കേസിലും സത്യാവസ്ഥ പുറത്ത് വരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 'കേസിന്റെ ചുരുളഴിയാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് മരച്ചുവട്ടില്‍ തൊള്ള പൊട്ടിച്ച് അധികാരികളുടെ കര്‍ണ്ണപുടം ഭേദിക്കുമാറ് മുറവിളി കൂട്ടുന്ന നാട്ടുകാരുണ്ട് ഈ നാട്ടില്‍. ഇനി ഒട്ടും സമയം വൈകരുതെന്നേ ഞങ്ങള്‍ക്ക് പറയാനുള്ളു. ജിഷ കൊലപാതകനെ കണ്ടെത്തിയ ഊര്‍ജ്ജം എല്ലാവര്‍ക്കും പ്രചോദനമാവട്ടെയെന്നും യഹ് യ തളങ്കര പ്രത്യാശിക്കുന്നു.

ഇതേ ആവശ്യം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. ഖാസി സംയുക്ത സമര സമിതിയുടെയും ബന്ധുക്കളുടെയും സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ ബഹുജന പിന്തുണ മനസിലാക്കി സിബിഐ ഇനിയെങ്കിലും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ജിഷയുടെ കൊലപാതകം തെളിയാന്‍ ചെരുപ്പ് നിര്‍ണ്ണായക ഘടകമായി; പാറക്കെട്ടില്‍ ചെരുപ്പും വടിയും കണ്ട മറ്റൊരു കേസ് കാസര്‍കോട്ട് തെളിയാനുണ്ട്

Keywords: Kasaragod, Kerala, Yahya-Thalangara, case, C.M Abdulla Maulavi, CBI, Crimebranch, Investigation, Social media against CBI in Khazi death case.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Webdesk Vi
Webdesk Vi

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia