city-gold-ad-for-blogger

മാനേജര്‍ ശരത് ചന്ദ്രന്‍ ബാങ്കിന്റെ രണ്ട് പിഗ്മി ഏജന്റുമാരുടെ പേരിലും തട്ടിപ്പ് നടത്തി; പണം ആവശ്യമുള്ളവര്‍ക്കെല്ലാം ഉദാരമായി കടം നല്‍കി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 18.06.2016) മുക്കുപണ്ട തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് മാനേജര്‍ ശരത് ചന്ദ്രന്‍ ബാങ്കിലെ രണ്ട് പിഗ്മി ഏജന്റുമാരുടെ പേരിലും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയതായി വ്യക്തമായി. ഏജന്റുമാരായ രണ്ട് യുവതികളുടെ പേരിലാണ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. മൊത്തം 24 പേരാണ് 56 മുക്കുപണ്ടങ്ങള്‍ പണയം വെച്ചിട്ടുള്ളത്.

ഇവരുടെയെല്ലാം പേരില്‍ ശരത് ചന്ദ്രന്‍ വ്യാജമായി പണയ രേഖ ഉണ്ടാക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. പിഗ്മി ഏജന്റുമാര്‍ക്ക് ഈ തട്ടിപ്പില്‍ മനസറിവുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്കൊന്നും തട്ടിപ്പില്‍ ബന്ധമില്ലെന്നാണ് വ്യക്തമായിട്ടുള്ളത്. രാവിലെ 8.30 ന് തന്നെ ബാങ്ക് തുറക്കുന്ന ശരത് ചന്ദ്രന്‍ തട്ടിപ്പിനുള്ള എല്ലാ രേഖകളും തന്ത്രപൂര്‍വ്വം ഒരുക്കുകയായിരുന്നു. ഇതിന് അപ്രൈസര്‍ കുഞ്ഞിരാമനെയും ബലിയാടാക്കി. പശുവളര്‍ത്തലും മറ്റുജോലികളുമുള്ള അപ്രൈസര്‍ അല്‍പം വൈകി ബാങ്കിലെത്തുന്നത് മുതലാക്കി അദ്ദേഹത്തെ കൊണ്ട് പുതുക്കിയ പണ്ടങ്ങളാണെന്ന് പറഞ്ഞ് ബോണ്ടുകളില്‍ ഒപ്പുവാങ്ങിക്കുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഒരു തവണ പണയം വെച്ച ആഭരണങ്ങള്‍ പുതുക്കുമ്പോള്‍ സാധാരണയായി പരിശോധിക്കാറില്ല. ഇത് മുതലാക്കിയാണ് മുക്കുപണ്ടങ്ങള്‍ പണയം വെക്കുന്നത്.

അതേ സമയം ശരത് ചന്ദ്രന്‍ സഹായം ചോദിച്ചെത്തുന്ന പലര്‍ക്കും ഉദാരമായി കടം നല്‍കിയിരുന്നതായി കേസ് അന്വേഷിക്കുന്ന നീലേശ്വരം സിഐ ധനഞ്ജയ ബാബു പറഞ്ഞു. പലരും ഇയാള്‍ക്ക് പണം തിരിച്ചുകൊടുക്കാനുണ്ട്. ശരത് ചന്ദ്രന്‍ പിലിക്കോട് തോട്ടംഗേറ്റ് റോഡില്‍ 15 ലക്ഷം വിലയുള്ള 12 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
മാനേജര്‍ ശരത് ചന്ദ്രന്‍ ബാങ്കിന്റെ രണ്ട് പിഗ്മി ഏജന്റുമാരുടെ പേരിലും തട്ടിപ്പ് നടത്തി; പണം ആവശ്യമുള്ളവര്‍ക്കെല്ലാം ഉദാരമായി കടം നല്‍കി

Keywords: Kasaragod, Trikaripur, Case, Bank, Sharath Chandran, Pigmi, Agent, Police, Neeleswaram,Morning, CI Dananjaya Babu, Manager Sharath Chandran gave money to all.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia