അയല്‍വാസിയുടെ നായയുടെ കടിയേറ്റ് പതിമൂന്നുകാരന്‍ ആശുപത്രിയില്‍
Jun 15, 2016, 12:01 IST
നെല്ലിക്കട്ട: (www.kasargodvartha.com 16/06/2016) അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റ് പതിമൂന്നുകാരന് പരിക്കേറ്റു. എതിര്‍ത്തോട് ജി എച്ച് എസിലെ എട്ടാംതരം വിദ്യാര്‍ഥിയും അഷ്‌റഫിന്റെ മകനുമായ ജംഷീറിനാണ് (13)നായയുടെ കടിയേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജംഷീറിനെ അയല്‍വാസിയുടെ നായ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം കടിയേറ്റ് പരിക്കുകളോടെ ജംഷീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Nellikatta, Dog bite, Injured, Kasaragod, Boy, Student, Kerala, Dog bite: 13 year old boy hospitalized