city-gold-ad-for-blogger

സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ചെര്‍ക്കള: (www.kasargodvartha.com 09.06.2016) സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ധന്യവാദിനെ ആക്രമിച്ച കേസില്‍ പ്രതിയായ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ ഫൈസലിനെ(26)യാണ് വിദ്യാനഗര്‍ എസ് ഐ പി അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. ചെങ്കള ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സി പി എം - ലീഗ് സംഘര്‍ഷത്തിനിടെയാണ് അബ്ദുര്‍ റഹ് മാന്‍ ധന്യവാദ് അക്രമത്തിനിരയായത്.

സി പി എമ്മിന്റെ ബൂത്ത് ഏജന്റായിരുന്ന അബ്ദുര്‍ റഹ് മാനെ ആക്രമിച്ചതിന് നരഹത്യാശ്രമത്തിനും പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനും ഫൈസല്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളായ യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സി എം എ സിദ്ദിഖ്, ചെര്‍ക്കള വാര്‍ഡ് പ്രസിഡണ്ട് കെ അബ്ദുല്‍ ഖാദര്‍, മുനീര്‍ പൊടിപ്പള്ളം എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് അഞ്ചിന് ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയുണ്ടായ പ്രശ്‌നമാണ് സി പി എം ലീഗ് സംഘര്‍ഷത്തിന് കാരണമായത്. കള്ളവോട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.
സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Keywords: Kasaragod, Chengala, Case, Police, Cherkala, Vidyanagar, Booth Agent, Ward, March, Cherkala Central Gov.Higher Secondary School. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia