city-gold-ad-for-blogger

മാതാവിനെയും ഭാര്യയെയും പുറത്താക്കി യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു

ബദിയഡുക്ക: (www.kasargodvartha.com 21/05/2016) മാതാവിനെയും ഭാര്യയെയും മര്‍ദിച്ചതിന് ശേഷം പുറത്താക്കിയ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. ബദിയടുക്ക പടിയടപ്പിലെ ചന്ദ്രശേഖര(35)യാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

രാത്രി വീട്ടിലെത്തിയ ചന്ദ്രശേഖര മാതാവ് ബാലക്ക (55)യെയും ഭാര്യ പൊന്നമ്മ (31)യെയും മര്‍ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബാലക്കയെയും പൊന്നമ്മയെയും ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് ചന്ദ്രശേഖരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂലിപ്പണിക്കാരനായിരുന്നു. പിതാവ്: ഐത്തപ്പ. ഏകസഹോദരന്‍ ബാലകൃഷ്ണന്‍. കര്‍ണാടക പുത്തൂര്‍ കല്ലടുക്കയില്‍ താമസിച്ചിരുന്ന കുടുംബം അഞ്ചു വര്‍ഷം മുമ്പാണ് ബദിയടുക്കയിലെത്തിയത്.

മാതാവിനെയും ഭാര്യയെയും പുറത്താക്കി യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു

Keywords:  Kasaragod, Kerala, Badiyadukka, suicide, House, Youth found dead hanged.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia