city-gold-ad-for-blogger

ഉദിനൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ടയറുകള്‍ സൂക്ഷിച്ച ഷെഡ് തീവെച്ച് നശിപ്പിച്ചു; മൂന്നര ലക്ഷം രൂപയുടെ നഷ്ടം

ഉദിനൂര്‍: (www.kasargodvartha.com 27/05/2016) ഉദിനൂര്‍ പരത്തിച്ചാലില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ടയറുകള്‍ സൂക്ഷിച്ച ഷെഡ് തീവെച്ച് നശിപ്പിച്ചു. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരും മറ്റുചില സംഘടനകളുമാണ് തീവെപ്പിന് പിന്നിലെന്ന് ഉടമ പരാതിപ്പെട്ടു. തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശിയും ഉദിനൂര്‍ പരത്തിച്ചാലില്‍ വീടുവെച്ച് താമസിക്കുകയും ചെയ്യുന്ന കുടങ്ങു സ്വാമിയുടെ ടയര്‍ ഷെഡാണ് തീവെച്ച് നശിപ്പിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തൃക്കരിപ്പൂരില്‍നിന്നും പയ്യന്നൂരില്‍നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. നേരത്തെ തനിക്ക് ചിലരുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടായിരുന്നതായി കുടങ്ങ് സ്വാമി പറഞ്ഞു. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് ഷെഡ് പുതുക്കിപ്പണിതത്. സെക്കന്റ് ഹാന്‍ഡ് ടയറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
ഉദിനൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ടയറുകള്‍ സൂക്ഷിച്ച ഷെഡ് തീവെച്ച് നശിപ്പിച്ചു; മൂന്നര ലക്ഷം രൂപയുടെ നഷ്ടം

Keywords:  Udinoor, Fire, Kasaragod, Kerala, Tyre Gown set fire in Udinoor, BJP Worker, Muslim League
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia