city-gold-ad-for-blogger
Aster MIMS 10/10/2023

ബായാറില്‍ സ്വലാത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 4 ബസുകള്‍ തകര്‍ന്നു

ഉപ്പള: (www.kasargodvartha.com 28/05/2016) ബായാര്‍ പൊന്നംകുളയില്‍ മാസംതോറും നടന്നുവരാറുള്ള സ്വലാത്ത് മജ്‌ലിസ് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ്. കല്ലേറില്‍ നാല് ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച രാത്രി നടന്ന സ്വലാത്ത് മജ്‌ലിസില്‍ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്. തിരിച്ചുപോകുന്നതിനിടെ രാത്രി 12.30 മണിയോടെയാണ് അക്രമം.

ബായാര്‍, അട്ടഗോളി, കണ്ണാടിപ്പാറ, സോങ്കാല്‍ എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്.  മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍നിന്നും വന്നവര്‍ക്കാണ് കല്ലേറ്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. ആരേയും പിടികൂടാന്‍ കഴിഞ്ഞില്ല. ഭാഗ്യംകൊണ്ടാണ് ബസിലുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്.
ബായാറില്‍ സ്വലാത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 4 ബസുകള്‍ തകര്‍ന്നു

Keywords:  Uppala, Bayar, Stone Pelting, Bus, Kasaragod, Kerala, Bayar Swalath Majlis, Stone pelting at buses

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL