city-gold-ad-for-blogger
Aster MIMS 10/10/2023

സ്വന്തം പാസ്‌പോര്‍ട്ടില്‍ മറ്റൊരാള്‍ നാട്ടിലേക്ക് കടന്നു; ബഹ്‌റൈനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി ഒടുവില്‍ തിരിച്ചെത്തി

മനാമ: (www.kasargodartha.com 31/05/2016) റിക്രൂട്ടിംഗ് കമ്പനിയുടെ ചതിയില്‍ പെട്ട് കുടുങ്ങിയ കാസര്‍കോട് സ്വദേശി ഒടുവില്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. കാസര്‍കോട് ചൗക്കി സ്വദേശി ഹരീഷ് (42) ആണ് ചതിയില്‍ പെട്ടത്. ബഹ്‌റൈനില്‍ വിസ ലഭിച്ചെത്തിയ ഹരീഷിന്റെ പാസ്‌പോര്‍ട്ട് തന്ത്രപൂര്‍വം കൈക്കലാക്കിയ ഒരാള്‍ ആ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നാട്ടിലേക്ക് കടക്കുകയായിരുന്നു.

80,000 രൂപ നല്‍കിയാണ് ഹരീഷ് ബഹ്‌റൈനിലേക്കുള്ള വിസ സംഘടിപ്പിച്ചത്. 2012 ആഗസ്റ്റ് 29ന് ഹരീഷ് ബഹ്‌റൈനില്‍ എത്തി. ഹോട്ടലില്‍ റൂംബോയ് ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. ബഹ്‌റൈനിലിറങ്ങിയതിന് തൊട്ടുപിന്നാലെ റിക്രൂട്ടിംഗ് കമ്പനിയുടെ ആള്‍ പാസ്‌പോര്‍ട്ട് വാങ്ങിവെക്കുകയായിരുന്നു. എന്നാല്‍ ജോലി കിട്ടാതായതോടെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അതിനിടെയാണ് അപരിചിതനായ ഒരാള്‍ ഹരീഷിന്റെ എരിയാലിലുള്ള വീട്ടില്‍ പാസ്‌പോര്‍ട്ട് എത്തിച്ചുകൊടുത്തത്. ഇതോടെ വീട്ടുകാര്‍ ഹരീഷിനെ ബന്ധപ്പെട്ടു. ഹരീഷിന്റെ ആവശ്യപ്രകാരം വീട്ടുകാര്‍ പാസ്‌പോര്‍ട്ട് ബഹ്‌റൈനിലേക്ക് അയച്ചുകൊടുത്തു. ഇത് പരിശോധിച്ചപ്പോവാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ഹരീഷ് തിരിച്ചറിഞ്ഞത്. താന്‍ ബഹ്‌റൈനില്‍ ഇറങ്ങിയതിന്റെ പിറ്റേദിവസം തന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മറ്റൊരാള്‍ നാട്ടിലേക്ക് പോയതായാണ് പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഹരീഷിന് വ്യക്തമായത്.

തുടര്‍ന്ന് വിഷയം സാമൂഹിക പ്രവര്‍ത്തകനായ സുബൈര്‍ കണ്ണൂര്‍ വഴി പൊതുമാപ്പ് കാലത്ത് ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചു. നിരപരാധിത്വം ബോധ്യപ്പെട്ട എംബസി അധികൃതര്‍ വിഷയം ബഹ്‌റൈന്‍ എമിഗ്രേഷന്‍ വിഭാഗത്തിനു മുന്നില്‍ അവതരിപ്പിച്ച് ഔട്ട്പാസ് അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ ഹരീഷിനെ ബഹ്‌റൈന്‍ അധികൃതര്‍ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു.

നടപടിക്രമങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് ഹരീഷ് നാട്ടിലേക്ക് മടങ്ങിയത്. 'നോര്‍ക' കോ-ഓഡിനേറ്റര്‍ സിറാജ് കൊട്ടാരക്കര, സൈനുല്‍ കൊയിലാണ്ടി, മോഹനന്‍ തൃശൂര്‍ തുടങ്ങിയവരാണ് ഹരീഷിന് നാട്ടിലേക്ക് പോകാനുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തത്. ഇതിനിടയില്‍ തന്നെ വഞ്ചിച്ചയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സ്വന്തം പാസ്‌പോര്‍ട്ടില്‍ മറ്റൊരാള്‍ നാട്ടിലേക്ക് കടന്നു; ബഹ്‌റൈനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി ഒടുവില്‍ തിരിച്ചെത്തി

Keywords : Manama, Gulf, Passport, Fake passport, Cheating, Kasaragod, Bahrain, Kasargod native trapped in Bahrain, returns. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL