city-gold-ad-for-blogger

പൂട്ടിയിട്ട വീട്ടില്‍നിന്നും പണവും വെള്ളി ആഭരണങ്ങളും കവര്‍ന്നു

ബദിയടുക്ക: (www.kasargodvartha.com 05/05/2016) പൂട്ടിയിട്ട വീട്ടില്‍നിന്നും പണവും വെള്ളി ആഭരണങ്ങളും കവര്‍ന്നു. ബദിയടുക്ക ടൗണിലെ പരേതനായ രാമചന്ദ്രഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും 100 ഗ്രാം വെള്ളി ആഭരണവും ഒരു ക്യാമറയുമാണ് നഷ്ടപ്പെട്ടത്.

രാമചന്ദ്രഷെട്ടിയുടെ ഭാര്യ ബേബിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ബേബി വീട് പൂട്ടി ബന്ധുവീട്ടില്‍ പോയിരുന്നു. വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചനടന്നതായി വ്യക്തമായത്. മുന്‍ ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ബദിയടുക്കയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ കവര്‍ച്ചകള്‍ വ്യാപകമായിരിക്കുകയാണ്. ഏതാനും കേസുകളില്‍ പ്രതികള്‍ പിടിയിലായിരുന്നു.

പൂട്ടിയിട്ട വീട്ടില്‍നിന്നും പണവും വെള്ളി ആഭരണങ്ങളും കവര്‍ന്നു

Keywords:  Badiyadukka, Kasaragod, Kerala, Robbery, House robbery in Badiyadukka

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia