പൊള്ളലേറ്റ രന്യയുടെ മൊഴി മജിസ്ട്രേറ്റ് വീണ്ടും രേഖപ്പെടുത്തി; ഭര്‍തൃമാതാവിനെതിരെയും കുറ്റപ്പെടുത്തല്‍
May 6, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/05/2016) പൊള്ളലേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശിനിയും മഞ്ചേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്സുമായ രന്യയില്‍ (28) നിന്നും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വീണ്ടും മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് മീഞ്ച പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൊല്ലം സ്വദേശി കെ പി മനോജ് ഭാര്യ രന്യയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. മനോജിനെതിരെ പീഡനത്തിന് മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രന്യയുടെ ശരീരത്തില്‍ 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. യുവതിയില്‍ നിന്നും നേരത്തെ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സംസാരിക്കാന്‍ പ്രയാസപ്പെട്ടതിനാല്‍ വിവരങ്ങള്‍ എഴുതി നല്‍കുകയായിരുന്നു. ഭര്‍ത്താവിനെതിരെ പരാതിയില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് വീട്ടുകാര്‍ക്ക് എഴുതി കൊടുത്ത കുറിപ്പില്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മനോജ് മൊഴി മാറ്റി പറയാന്‍ ആവശ്യപ്പെട്ടു എന്നാണ് രന്യ വ്യക്തമാക്കിയത്.
ബന്ധുക്കള്‍ ഈ വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വീണ്ടും മജിസ്ട്രേറ്റിനോട് മൊഴിയെടുക്കാന്‍ അപേക്ഷ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച മജിസ്ട്രേറ്റില്‍ വീണ്ടും മൊഴിയെടുത്തത്. തനിക്ക് ക്രൂര പീഡനമേല്‍ക്കേണ്ടിവന്നതായി രന്യ വ്യക്തമാക്കിയിട്ടുണ്ട്. മനോജിന്റെ അമ്മ ദുഷ്ടയാണെന്നും തീപൊള്ളലേറ്റ് പിടയുമ്പോള്‍ ഒരിറ്റ് ദാഹജലം പോലും നല്കാന് തയ്യാറായില്ലെന്നും യുവതി വീട്ടുകാരോട് പറഞ്ഞിടുന്നു. രന്യയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനിടയില്‍ യുവതിക്ക് കടുത്ത പനി ബാധിച്ചിട്ടുണ്ട്. മനോജും അമ്മയും മഞ്ചേശ്വരത്ത് നിന്നും മുങ്ങിയിരിക്കുകയാണ്. രന്യക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം ലക്ഷ്യമിട്ടാണ് മനോജ് യുവതിയെ ജീവിത പങ്കാളിയാക്കിയത്. വിവാഹ ശേഷം സ്ഥിരമമായി മദ്യപിച്ച് രന്യയെ മനോജ് ക്രൂരമായ പീഡിപ്പിച്ച് വരികയായിരുന്നു. സ്വന്തം വീട്ടുകാരുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ മനോജ് രന്യയെ അനുവദിച്ചിരുന്നില്ല.
Related News: തീപൊള്ളലേറ്റ യുവതി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍; പോലീസ് കേസെടുത്തതോടെ ഭര്‍ത്താവ് മുങ്ങി
Keywords : Kanhangad, Burnt, Mangalore, hospital, kasaragod, wife, son, Police, Renya, Manoj, Mother.