തീപൊള്ളലേറ്റ യുവതി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍; പോലീസ് കേസെടുത്തതോടെ ഭര്‍ത്താവ് മുങ്ങി
May 5, 2016, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.05.2016) തീപൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന നേഴ്സിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിനിയും മഞ്ചേശ്വരം ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്സുമായ രന്യ (28) യാണ് തീപൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്നത്. മീഞ്ച പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ പി മനോജിന്റെ ഭാര്യയാണ് രന്യ.
അതിനിടെ സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ മനോജ് നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. മനോജ് രമ്യയെ അപായപ്പെടുത്തിയതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രന്യയ്ക്ക് വീട്ടില്‍ വെച്ച് തീപൊള്ളലേറ്റത്. വീട്ടില്‍ നിന്നും നിലവിളിച്ചു കൊണ്ട് തൊട്ടടുത്ത് താമസിക്കുന്ന മീഞ്ച പഞ്ചായത്ത് മെമ്പര്‍ ഹരീഷിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഹരീഷും അയല്‍വാസിയും ചേര്‍ന്നാണ് രന്യയെ ആശുപത്രിയില്‍ എത്തിച്ചത്.
പിന്നീട് കൈയ്യില്‍ ചെറിയ തോതില്‍ പൊള്ളലേറ്റ നിലയില്‍ മനോജ് ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവര്‍ രണ്ടു പേരും പ്രണയിച്ച് മനോജിന്റെ സ്വന്തം നാടായ കൊല്ലത്ത് വെച്ച് വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു. 2013 ഒക്ടോബറിലാണ് ഇവര്‍ വിവാഹിതരാവുന്നത്. പിന്നീട് കാസര്‍കോട് ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്നു.
Keywords : Woman, Hospital, Injured, Husband, Case, Police, Investigation, Kanhangad, Kasaragod.