ശസ്ത്രക്രിയാപിഴവിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്കി
May 24, 2016, 11:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/05/2016) കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പയ്യന്നൂര്‍ കുഞ്ഞിമംഗലം എടാട്ട് കുന്നില്‍ ഇ പി നളിനി(46) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ചികില്‍സയിലും ശസ്ത്രക്രിയയിലുമുണ്ടായ പിഴവാണ് നളിനിയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപതി അധികൃതര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം.
മെയ് 13നാണ് നളിനി സ്വകാര്യാശുപത്രിയില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായത്.എന്നാല്‍ ഓപ്പറേഷന് ശേഷം നളിനിക്ക് ബോധം തെളിഞ്ഞിരുന്നില്ല. പിറ്റേ ദിവസം യുവതിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ സന്നദ്ധരായി. എന്നാല്‍ അബോധാവസ്ഥയിലായിരുന്ന നളിനിയെ ആവശ്യമായ ചികില്‍സാ സംവിധാനമോ സുരക്ഷാക്രമീകരണമോ ഇല്ലാത്ത ആംബുലന്‍സിലാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രി അധികൃതര്മംഗളൂരു ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. മംഗളൂരു ആശുപത്രിയില്‍ വിദഗ്ധ ചികില്‍സക്ക് വിധേയയാക്കിയെങ്കിലും നളിനിക്ക് ബോധം തെളിഞ്ഞില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.
Keywords: Kanhangad, Complaint, Hospital, Kasaragod, Complaint against private hospital