city-gold-ad-for-blogger
Aster MIMS 10/10/2023

ലീഗ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മഞ്ചേശ്വരം; (www.kasargodvartha.com 22/05/2016) ലീഗ് പ്രവര്‍ത്തകനെ കഠാര കൊണ്ട് കുത്തി ഗുരുതരമായി  പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഉപ്പള പച്ചിലംപാറയിലെ മുനീറി(22)ന്റെ പരാതിയില്‍ ശൈലേഷ് ഉള്‍പ്പെടെ നാലോളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ശനിയാഴ്ച വൈകിട്ട് സുഹൃത്ത് ഉപ്പള ഹിദായത്ത് നഗറിലെ സാദിഖി(19)നൊപ്പം മുനീര്‍ ബൈക്കില്‍ നയാബസാര്‍ അമ്പാര്‍ റോഡിലേക്ക് പോകുന്നതിനിടെ ശൈലേഷിന്റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. മുനീറിനെ ബൈക്കില്‍ നിന്നും വലിച്ചിറക്കി കഠാര കൊണ്ട് കുത്തുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച സാദിഖിനും മര്‍ദ്ദനമേറ്റു. നിലവിളി കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും ഷൈലേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഈ ബൈക്ക് അടിച്ചു തകര്‍ത്തു. പരിക്കേറ്റ മുനീറിനെയും സാദിഖിനെയും കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസും സ്ഥലത്തെത്തിയിരുന്നു. അക്രമം തടയാന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ആള്‍ക്കൂട്ടം പോലീസ് സംഘത്തെ തടയുകയും ചെയ്തു. അതിനിടെ കൂടുതല്‍ പോലീസെത്തി ലാത്തിവീശിയാണ് കുഴപ്പക്കാരെ പിന്തിരിപ്പിച്ചത്.
ലീഗ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Related News:

Keywords:  Manjeshwaram, Kasaragod, Kerala, case, Police, BJP, Muslim-league, Case against 4 BJP volunteers for stabbing youth.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL