city-gold-ad-for-blogger
Aster MIMS 10/10/2023

ഉപ്പളയില്‍ യുവാവിനെ ആക്രമിച്ചു; പോലീസ് ലാത്തി വീശി, കടകള്‍ അടച്ചു

ഉപ്പള: (www.kasargodvartha.com 21/05/2016) ഉപ്പള നായാബസാറില്‍ ഓട്ടോഡ്രൈവറായ യുവാവിനെ മറ്റൊരു യുവാവ് കത്തി കൊണ്ട് മുറിവേല്‍പിച്ചു. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ പോലീസ് സംഘടിച്ച് നിന്നവരെ ലാത്തി വീശി വിരട്ടിയോടിച്ചു. ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. പച്ചിലംപാറ സ്വദേശിയും ഓട്ടോഡ്രൈവറുമായ മുനീറി (24)നാണ് മുറിവേറ്റത്. ഉപ്പറ അമ്പാര്‍ സ്വദേശിയായ യുവാവാണ് അക്രമിച്ചതെന്നാണ് പരാതി.

പരിക്കേറ്റ മുനീറിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉപ്പളയില്‍ ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം മറ്റു രണ്ടു യുവാക്കളെ കൂടി അക്രമിച്ചതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഉപ്പളയില്‍ യുവാവിനെ ആക്രമിച്ചു; പോലീസ് ലാത്തി വീശി, കടകള്‍ അടച്ചു
ഉപ്പളയില്‍ യുവാവിനെ ആക്രമിച്ചു; പോലീസ് ലാത്തി വീശി, കടകള്‍ അടച്ചു

ഉപ്പളയില്‍ യുവാവിനെ ആക്രമിച്ചു; പോലീസ് ലാത്തി വീശി, കടകള്‍ അടച്ചു


Keywords: Kasaragod, Kerala, Uppala, Stabbed, Youth, Auto Driver, Police, Youth attacked in Uppala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL