city-gold-ad-for-blogger
Aster MIMS 10/10/2023

ഉപ്പളയില്‍ വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ അക്രമം

മഞ്ചേശ്വരം: (www.kasargodvartha.com 20/05/2016) തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഉപ്പളയില്‍ വ്യാപകമായ സംഘര്‍ഷം ഉടലെടുത്തു. വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ നവോദയനഗറിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍ക്കു നേരെയും ഏതാനും വീടുകള്‍ക്കുനേരെയും ആക്രമണുണ്ടായി.  മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ  100ലധികം വരുന്ന സംഘമാണ് കോളനികള്‍ക്കുനേരെ അക്രമമഴിച്ചുവിട്ടതെന്നാണ് ആക്ഷേപം.

നിരവധി വാഹനങ്ങളും, ഹോളോ ബ്രിക്‌സ് വില്‍പന കേന്ദ്രവും സംഘര്‍ഷത്തിനിടെ തകര്‍ക്കപ്പെട്ടു. അക്രമങ്ങള്‍ ചിത്രീകരിച്ച ഒരു മൊബൈല്‍ഫോണ്‍ ഉടമയെ മര്‍ദ്ദിച്ച ശേഷം അക്രമിസംഘം തട്ടിക്കൊണ്ടുപോയതായും ആരോപണമുണ്ട്. അട്ടഹോളിയില്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ വീട് ആക്രമിക്കപ്പെട്ടു. അക്രമണ സമയത്ത് അവരുടെ പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനല്‍ചില്ലുകള്‍ മുഴുവന്‍ അടിച്ചു തകര്‍ക്കപ്പെട്ടു.

കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്‍ ഡി എക്കനുകൂലമായി മതിലില്‍ എഴുതാന്‍ അനുവദിച്ചതിന്റെ പേരില്‍ സദാനന്ദ ഗുരുസ്വാമിയുടെ വീട് അക്രമിച്ചതായി ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു. പെണ്‍കുട്ടികളും അമ്മയും മാത്രമുണ്ടായിരുന്ന വീട്ടില്‍ മാരകായുധങ്ങളുമായെത്തിയ നൂറോളം വരുന്ന സംഘം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തതായും പരാതിയുണ്ട്.

സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ വെച്ചതിന്റെ പേരില്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ താമസിക്കുന്ന നവോദയനഗര്‍ കോളനിയും അക്രമിച്ചതായി ബി ജെ പി ആരോപിച്ചു. കോളനിവാസിയായ ഗിരീഷിനെയും അക്രമത്തില്‍ പരിക്കേറ്റ മൂന്നിലധികം സ്ത്രീകളെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ എല്‍ 14 ജെ 3985 ബൈക്ക്, കെ എല്‍ 14 യു 2642 സ്‌കൂട്ടി, കെ എല്‍ 14 എച്ച് 9109 ഏസര്‍ ലോറി, കെ എല്‍ 16 ആര്‍ 8738 കാര്‍, കെ എല്‍ 14 എച്ച് 5934 പിക്അപ് വാന്‍ തുടങ്ങിയ നിരവധി വാഹനങ്ങള്‍ ഈ പ്രദേശങ്ങളില്‍ അടിച്ചു തകര്‍ക്കപ്പെട്ടിട്ടുണ്ട്.

വിജയാഹ്ലാദ പ്രകടനത്തിന്റെ മറവിലെത്തുന്ന  സംഘം ഉപ്പളയിലും പരിസര പ്രദേശങ്ങളിലും പ്രത്യേക വിഭാഗത്തിന്റെ ഭവനങ്ങളും സ്ഥാപനങ്ങളും മറ്റ് തെരഞ്ഞുപിടിച്ച് അക്രമിച്ച് നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും അക്രമികളെ കുറിച്ച് പോലീസില്‍ വ്യക്തമായ വിവരം നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. അക്രമിക്കപ്പെട്ട വീടുകളും സ്ഥലങ്ങളും, പരിക്കേറ്റവരെയും കെ സുരേന്ദ്രന്‍, സംസ്ഥാന സമിതിയംഗം എന്‍ പി രാധാകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ്‌റൈ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ഉപ്പളയില്‍ വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ അക്രമം

Keywords:  Manjeshwaram, kasaragod, Kerala, Attack, Attacka against houses in Uppala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL