city-gold-ad-for-blogger

കെ എം സി സി ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കെ എസ് അബ്ദുല്ല അവാര്‍ഡ് ഡോ. പി എ ഇബ്രാഹിം ഹാജിക്ക്

ഷാര്‍ജ: (www.kasargodvartha.com 05.04.2016) കെ എം സി സി ഷാര്‍ജ കാസര്‍കോട് ജില്ല കമ്മിറ്റി ഏര്‍പെടുത്തിയ ഹാജി കെ എസ് അബ്ദുല്ല അവാര്‍ഡ് പ്രമുഖ വിദ്യാഭ്യാസ സംരംഭകനും മത സാമൂഹ്യ ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ 'പയസ്' ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജിക്ക്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ ബാലകൃഷ്ണന്‍, യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഇത് രണ്ടാം തവണയാണ് ഷാര്‍ജ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് നേതാവും 'ചന്ദ്രിക' ഡയറക്ടറുമായിരുന്ന ഹാജി കെ എസ് അബ്ദുല്ലയുടെ സ്മരണക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയില്‍ നല്‍കി വരുന്ന നിസ്തൂല സംഭാവനയാണ് പി എ ഇബ്രാഹീം ഹാജിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാട്ടിലും ഗള്‍ഫിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി എ ഇബ്രാഹിം ഹാജി പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ വിദ്യാഭ്യാസ പുരോഗതിയിലും മികച്ച സംഭാവനകള്‍ നല്‍കിയാതായും ജൂറി വിലയിരുത്തി.

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിലും സമൂഹത്തിലെ താഴെക്കിടയിലുള്ള കുട്ടികള്‍ക്കടക്കം ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങളും മാര്‍ഗ നിര്‍ദേശവും നല്‍കി. മാത്രമല്ല യു എ ഇ പ്രവാസത്തിന്റെ അര നൂറ്റണ്ടിലേക്ക് പ്രവേശിക്കുകയാണ് പി എ ഇബ്രാഹിം ഹാജി. അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവാസ ലോകത്ത് ഏറെ സജീവവുമാണ് പി എ ഹാജി. ഇതും അവാര്‍ഡ് ജൂറി പരിഗണിച്ചു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പ് കോ ചെയര്‍മാന്‍, 'ചന്ദ്രിക' ഡയറക്ടര്‍ തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു. അനേകം സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, പള്ളിക്കര സി എച്ച് സെന്റര്‍, കാഞ്ഞങ്ങാട് റഹ് മ ഡയാലിസിസ് സെന്റര്‍ തുടങ്ങിയവയുടെ ചെയര്‍മാനുമാണ് ഡോ പി എ ഇബ്രാഹിം ഹാജി.

ഏപ്രില്‍ ഒമ്പതിന് വൈകുന്നേരം ആറ് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സമര്‍പ്പണം '16 പരിപാടിയില്‍ വെച്ച് ഹാജി കെ എസ് അബ്ദുല്ല പുരസ്‌ക്കാരം ഡോ പി എ ഇബ്രാഹിം ഹാജിക്ക് സമ്മാനിക്കും. ചടങ്ങില്‍ അറബ് പ്രമുഖരും, കെ എം സി സി നേതാക്കളും വ്യവസായ സാമൂഹ്യ സേവന രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് ഷാര്‍ജ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കെ എം സി സി ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കെ എസ് അബ്ദുല്ല അവാര്‍ഡ് ഡോ. പി എ ഇബ്രാഹിം ഹാജിക്ക്

Keywords : KMCC, Sharjah, Award, K.S Abdulla, Gulf, Programme, Inauguration, P.A Ibrahim Haji.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia