city-gold-ad-for-blogger
Aster MIMS 10/10/2023

ഈ അവധിക്കാലം സക്രിയമാക്കാന്‍...

നിരീക്ഷണം /  അസ്‌ലം മാവില 

(www.kasargodvartha.com 07.04.2016)
പത്താം ക്ലാസ്സ് പരീക്ഷയടക്കം മിക്ക പരീക്ഷകളും കഴിഞ്ഞു. പാഠപുസ്തകങ്ങള്‍ക്ക് വിട. യൂണിഫോം ധരിച്ചു ഇനി സ്‌കൂള്‍ മുറ്റത്തേക്ക് പോകേണ്ട. ഉച്ചക്കഞ്ഞിക്ക് ക്യൂ നില്‍ക്കേണ്ട. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കൂടെ ഉച്ചയൂണും വൈകിട്ടുള്ള ചായയും ഒന്നിച്ചു കഴിക്കാം. ക്രിക്കറ്റും കബഡിയും ഫുട്‌ബോളും ഉള്ള സൗകര്യം ഉപയോഗിച്ച് കളിക്കാം. വിരുന്നുകാരായി ബന്ധു വീട്ടില്‍ തങ്ങാം. അങ്ങിനെ നമ്മുടെ കുട്ടികള്‍ കളിച്ചും ഉല്ലസിച്ചും അവധിദിനങ്ങള്‍ ആഘോഷിച്ച് കൊണ്ടിരിക്കുന്നു. വേനലവധിദിനങ്ങള്‍ അതൊക്കെ തന്നെയാണ്. അതിനിടയിലും കുറച്ച് സമയം ബാക്കിയുണ്ടാകുമല്ലോ.. അതെങ്ങിനെ ഉഷാറാക്കാം..? കുറച്ചു ദിവസങ്ങള്‍ എങ്ങിനെ കുട്ടികള്‍ക്കായി ഉപകാരപ്പെടുത്താം. അത് ആലോചിക്കേണ്ടത് മുതിര്‍ന്ന കുട്ടികളും രക്ഷിതാക്കളുമാണ്. നാട്ടിലെ ചെറിയ ചെറിയ കൂട്ടായ്മകളുണ്ടാക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്.

എന്തിനും തിരക്കഭിനയിക്കുന്നവരെയും എന്നാല്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ സമയം കളയുന്നവരെയും പാട്ടിനു വിടുക. കുഞ്ഞുതലമുറയ്ക്ക് വേണ്ടി അവര്‍ക്ക് ഒരണുമണി നന്മചെയ്യാന്‍ സാധിക്കില്ല. പക്ഷെ, സര്‍ഗാത്മ ചിന്തയുള്ള സേവന മനസ്ഥിതിയുള്ള ഏതാനും യുവാക്കളും മുതിര്‍ന്നവരും എപ്പോഴും ഏത് നാട്ടിലും കാണും. അവരാണ് വഴിവിളക്കുകളാകേണ്ടത്. എല്ലാ നാട്ടിലും ഇഷ്ടം പോലെ കൂട്ടായ്മകള്‍ ഉണ്ട്. ലൈബ്രറി സംഘങ്ങള്‍, ക്ലബ്ബുകള്‍...അങ്ങനെ പലതും. കുട്ടികളില്‍ സാമൂഹ്യാവബോധമുണ്ടാക്കുന്ന പരിപാടികള്‍ നടത്തുവാന്‍ അവര്‍ക്ക് സാധിക്കും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ നടത്തുവാനും. യുവാക്കള്‍ക്ക് നല്ല സംഘാടകരാകാന്‍ പറ്റിയ അവസരമാണ്.

സര്‍ഗ്ഗമേളകളും സക്രിയപരിപാടികളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ..? കുട്ടികളെ കൂടി സംഘാടകരാക്കി അവര്‍ക്ക് കൂടി സജീവമാകാനും ആസ്വദിക്കാനും പറ്റിയ കളര്‍ഫുള്‍ സെഷനുകള്‍ പ്ലാന്‍ ചെയ്ത് എന്ത് കൊണ്ട് ഈ അവധിക്കാലം സജീവമാക്കിക്കൂടാ..? പ്ലസ് ടു മുതല്‍ മുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങിയാല്‍ തന്നെ ധാരാളം. പഠനം സേവനത്തോടൊപ്പമാക്കുക. പ്ലസ്ടു മുതലങ്ങോട്ട് പഠിക്കുന്നവര്‍ ഈ ബാധ്യത മറക്കാതിരിക്കുക.

അറിയുന്നവര്‍ സംഘാടകരായി മുന്നിട്ടിറങ്ങട്ടെ. സൗകര്യമുള്ളിടത്ത് കൂട്ടമായി വിവിധ സെഷനുകള്‍ നടത്തുക. അങ്ങിനെ മക്കളുടെ അവധി ദിനങ്ങള്‍ സര്‍ഗാത്മകമായി സജീവമാകട്ടെ. അതിനു അള്ള് വെക്കുന്ന പരിപാടി ആലോചിക്കുന്നതിനു പകരം പുതിയ ആശയങ്ങളുമായി മുന്നോട്ട് വരിക. പൂവാടിയിലെ പൂമ്പാറ്റകള്‍.. നമ്മുടെ കുട്ടികള്‍.. ഈ അവധിക്കാലമെങ്കിലും ഒന്നിച്ച് സക്രിയമായി അനുഭവിച്ചു തീര്‍ക്കട്ടെ.

എന്തൊക്കെ പരിപാടികള്‍ നടത്താം, ഒരുപാടുണ്ട് മനസ്സ് വെച്ചാല്‍. പുകവലിക്കെതിരെ, പരിസ്ഥിതി മലിനീകരണത്തിനെതിരെ, പ്ലാസ്റ്റിക് പാഴ് വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരെ, കുടിവെള്ളവുമായി ബന്ധപ്പെട്ടവ, രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, ഖുര്‍ആന്‍ ഹിഫ്‌ള് മത്സരങ്ങള്‍, ചിത്രരചനാ ശില്‍പ്പശാല, എഴുത്തുപണിപ്പുര, സേവിംഗ് പോക്കറ്റ് മണി ക്യാമ്പയിന്‍, തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ 'അക്കൌണ്ട് ഓപണിംഗ് കാമ്പയിന്‍' അങ്ങിനെ അങ്ങിനെ... ഓരോരുത്തരുടെയും മനസ്സില്‍ തോന്നുന്ന നല്ല ആശയങ്ങള്‍.

ചില മുതിര്‍ന്നവരെയും ഏതു നാട്ടിലും കാണും ഗ്രാമത്തിലായാലും പട്ടണത്തിലായാലും. പഠിച്ചു, വിദ്യാഭ്യാസവും നേടി തരക്കേടില്ലാതെ ഏര്‍പ്പാടുമുണ്ട്. അത്യാവശ്യമായി എല്ലാ കാര്യത്തിലും ധാരണയുമുണ്ടാകും. പക്ഷെ അവര്‍ ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താതെ എപ്പോഴും ഒഴിഞ്ഞു മാറിക്കൊണ്ടേയിരിക്കും. കുറ്റം ബോധം അലട്ടുന്നതാവാനേ സാധ്യതയുള്ളൂ. അതേസമയം പഠിപ്പ് അവരുടേതല്ലാത്ത കാരണത്താല്‍ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നവര്‍ നാട്ടില്‍ സജീവവുമായിരിക്കും. സാമൂഹിക പ്രതിബദ്ധതയാണ് കാരണം.

നമ്മുടെ ലക്ഷ്യം അതായിരിക്കട്ടെ, സാമൂഹിക പ്രതിബദ്ധത. ഒരു നാടിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതും ഈ പ്രതിബദ്ധത തന്നെ. വളരുന്ന തലമുറ നമ്മെ കണ്ടാണ് പഠിക്കേണ്ടതും.
ഈ അവധിക്കാലം സക്രിയമാക്കാന്‍...

Keywords:  Aslam Mavile, school, Celebration, Club, Programme, article.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL