കോളജ് വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥികളെ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു
Mar 5, 2016, 18:03 IST
സീതാംഗോളി: (www.kasargodvartha.com 05/03/2016) കോളജ് വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥികളെ ബൈക്ക് തടഞ്ഞു നിര്‍ത്തി ഒരു സംഘം മര്‍ദിച്ചതായി പരാതി. സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ എരിയാലിലെ മുഹമ്മദിന്റെ മകന് ഷഹനാദ് എം.എച്ച് (19), അടുക്കത്ത്ബയലിലെ അബ്ദുര്‍ റഹ് മാന്റെ മകന് അഹ് മദ് സഹല്‍ (18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ സീതാംഗോളി ജംഗ്ഷനില്‍ വെച്ചാണ് സംഭവം.
മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി സ്കൂള്‍ ബസ് ഡ്രൈവറുടെ നമ്പര്‍ ചോദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ അറിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് സംഘം വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Seethangoli, Assault, Attack, Injured, hospital, College, Students, Bike, 2 students assaulted.