city-gold-ad-for-blogger

ബസില്‍ കടത്തുകയായിരുന്ന 10 കിലോ വെള്ളിയും 1 ലക്ഷം രൂപയുമായി പിതാവും മകനും എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 06/02/2016) ബസില്‍ കടത്തുകയായിരുന്ന 10 കിലോ വെള്ളിയും ഒരു ലക്ഷം രൂപയുമായി പിതാവും മകനും എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ അറസ്റ്റിലായി. ചെന്നൈ സ്വദേശികളായ മഹാലിംഗം (55), മകന്‍ ജയകുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കുള്ള കര്‍ണാടക ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ പിടിയിലായത്.

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ വെള്ളിയും പണവും കണ്ടെത്തിയത്. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ ഉമ്മര്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സനൂപ്, ഡ്രൈവര്‍ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിവേട്ട നടത്തിയത്.

ഇവരെ മഞ്ചേശ്വരം പോലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ വെള്ളി ആഭരണങ്ങള്‍ക്ക് 5 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് ഓഫീസര്‍മാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബസില്‍ കടത്തുകയായിരുന്ന 10 കിലോ വെള്ളിയും 1 ലക്ഷം രൂപയുമായി പിതാവും മകനും എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ അറസ്റ്റില്‍

Keywords:  Manjeshwaram, Kasaragod, Kerala, Bus, seized, cash, Silver and Cash seized: Father and son arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia