city-gold-ad-for-blogger

ജില്ലാജയിലില്‍ സുരക്ഷ കര്‍ശനമാക്കുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2016) സുരക്ഷയുടെ കാര്യത്തില്‍ മികച്ചതെന്ന അവകാശവാദം തെറ്റിച്ചുകൊണ്ട് കാഞ്ഞങ്ങാട്ടെ ജില്ലാജയിലില്‍ നിന്നും തടവുപുള്ളി ചാടി രക്ഷപ്പെട്ട സംഭവം അധികൃതരുടെ കണ്ണുതുറപ്പിക്കുന്നു. ജയിലിന്റെ സുരക്ഷ ശക്തമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഈ സാഹചര്യത്തില്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം ജയില്‍ ചാടിയ  റിമാന്റ് പ്രതി പിന്നീട് പോലീസ് പിടിയിലായിരുന്നു.

റിമാന്റ് തടവില്‍ കഴിഞ്ഞിരുന്ന മുനവ്വര്‍ ആണ് ജയില്‍ ജീവനക്കാരെയും കാവല്‍ക്കാരെയും കബളിപ്പിച്ച് ജയില്‍ ചാടിയത്. പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തിനൊടുവില്‍ മണിക്കൂറുകള്‍ക്കകം തന്നെ മുനവ്വറിനെ പിടികൂടുകയായിരുന്നു. ജയിലിനകത്തെ വനിതാ ജയിലിന്റെ ചുമരും മതിലും ഏറെ ഉയരം കുറഞ്ഞതിനാല്‍ ഇതിലൂടെ വലിയ മതില്‍ ചാടിക്കടക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ജയില്‍ ജീവനക്കാരുടെ ശ്രദ്ധ തിരിഞ്ഞാല്‍ ശാരീരികശേഷിയുള്ളവര്‍ക്ക് ജയില്‍ ചാടുകയെന്നത് വിഷമമുള്ള കാര്യമല്ല.

രണ്ടുവര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട് സബ്ജയില്‍ ജില്ലാജയിലായി ഉയര്‍ത്തിയത്. നൂറിലധികം തടവുകാരുള്ള ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല. നിര്‍മ്മാണചട്ടങ്ങള്‍ പാലിക്കാതെയാണ് ജയില്‍ കെട്ടിടം നിര്‍മ്മിച്ചതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
ജില്ലാജയിലില്‍ സുരക്ഷ കര്‍ശനമാക്കുന്നു

Keywords:  Jail, Kanhangad, Accuse, Police, kasaragod, lack of safety.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia