city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിന് വീണ്ടും പ്രഖ്യാപനങ്ങള്‍; നഗര വികസനത്തിന് 5 കോടി, ബേക്കല്‍ എയര്‍സ്ട്രിപ്പിന് പരിഗണന, കാസര്‍കോട്ട് ഹെലിപ്പാട്, വികസന പാക്കേജിന് 87.98 കോടി

തിരുവനന്തപുരം: (www.kasargodvartha.com 12/02/2016) വീണ്ടും ഒരു സംസ്ഥാന ബജറ്റ് വന്നപ്പോള്‍ കാസര്‍കോടിന് പതിവ് പോലെ ചില പ്രഖ്യാപനങ്ങള്‍. കാസര്‍കോട് വികസന പാക്കേജിന് 87.98 കോടി രൂപ അനുവദിച്ചതാണ് ഇതില്‍ പ്രധാനം. ബേക്കലില്‍ എയര്‍സ്ട്രിപ്പിന് പരിഗണന നല്‍കും. ഇതിന് ആവശ്യമായി തുക അനുവദിക്കും. കാസര്‍കോടിന്റെ നഗര വികസനത്തിനായി അഞ്ച് കോട രൂപ അനുവദിച്ചതായും, കാസര്‍കോട്ട് ഹെലിപ്പാട് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു.

മറ്റുചില പ്രഖ്യാപനങ്ങള്‍:

കാസര്‍കോട് ജില്ലയില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കും, തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴിക്ക് ഡിഎംആര്‍സി സമര്‍പ്പിച്ച ടെംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചു. ഈ പദ്ധതിക്കായി ടോക്കണ്‍ തുക നീക്കിവയ്ക്കുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കൊപ്പം കാസര്‍കോട്ട് സിന്തറ്റിക് ട്രാക്കുകള്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആശ്വാസ നടപടികള്‍ക്ക് 10 കോടി.കാസര്‍കോട് മുതല്‍ കോവളം വരെ ദേശീയ ജലപാതയുടെ പടിഞ്ഞാറു ഭാഗത്തുകൂടി എലിവേറ്റഡ് ഹൈവേ സ്ഥാപിക്കുന്നതിനായി സാധ്യതാ പഠനം നടത്തും.

കാസര്‍കോടിന് വീണ്ടും പ്രഖ്യാപനങ്ങള്‍; നഗര വികസനത്തിന് 5 കോടി, ബേക്കല്‍ എയര്‍സ്ട്രിപ്പിന് പരിഗണന, കാസര്‍കോട്ട് ഹെലിപ്പാട്, വികസന പാക്കേജിന് 87.98 കോടി

Keywords : Thiruvananthapuram, Budget, Kerala, Oommen Chandy, Niyamasabha, One more budget many offers, More promises to Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL