Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടുമാസത്തിനിടെ കാസര്‍കോട്ട് റിപോര്‍ട്ട് ചെയ്തത് 155 തീപിടുത്തസംഭവങ്ങള്‍

രണ്ടുമാസത്തിനിടയില്‍ കാസര്‍കോട്ടും പരിസരങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ടത് 155 തീപിടുത്തസംഭവങ്ങള്‍. കാസര്‍കോട് ഫയര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രമാണ് ഇത്രയധികം Kasaragod, Kerala, Fire, Fire force,
കാസര്‍കോട്: (www.kasargodvartha.com 29/02/2016) രണ്ടുമാസത്തിനിടയില്‍ കാസര്‍കോട്ടും പരിസരങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ടത് 155 തീപിടുത്തസംഭവങ്ങള്‍. കാസര്‍കോട് ഫയര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രമാണ് ഇത്രയധികം തീപിടുത്തങ്ങളുണ്ടായത്. ഇതില്‍ ഏറെയും പുല്ലുകള്‍ക്ക് തീപിടിച്ച സംഭവങ്ങളാണ്. മരങ്ങളും വീടുകളും കത്തിനശിച്ച സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു.

അടിക്കടിയുണ്ടാകുന്ന തീപിടുത്തങ്ങള്‍ ഫയര്‍ഫോഴ്‌സിന് വിശ്രമമില്ലാത്ത അവസ്ഥയാണുണ്ടാക്കിയത്. പല തീപിടുത്തങ്ങളും തികഞ്ഞ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത്. പുല്ലിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന എരിയുന്ന സിഗരറ്റ് കുറ്റികളില്‍ നിന്നും തീപടരുന്നത് പതിവാണ്. കുറ്റിക്കാടുകള്‍ക്ക് തീവെക്കുമ്പോള്‍ നിയന്ത്രണാതീതമായി തീ പിടിക്കുന്ന സംഭവങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.

അതേ സമയം അവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് ഫയര്‍സ്‌റ്റേഷനിലെ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഒരാഴ്ചയോളമായി കാസര്‍കോട്ട് കാര്യമായ തീപിടുത്തങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Keywords: Kasaragod, Kerala, Fire, Fire force, 155 fire cases with in 2 month

Post a Comment