city-gold-ad-for-blogger

ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി; യുവതിയുടെ നില അതീവ ഗുരുതരം; ഭര്‍ത്താവ് പിടിയില്‍

കുറ്റിക്കോല്‍: (www.kasargodvartha.com 01/01/2016) ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച ഭര്‍ത്താവ് യുവതിയെ വെട്ടി പരിക്കേല്‍പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ യുവതിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിക്കോല്‍ കളക്കര അത്തിയടുക്കത്തെ പ്രിയ (26) യ്ക്കാണ് വെട്ടും കുത്തുമേറ്റത്. യുവതിക്ക് നാലോളം കുത്തേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. ഭര്‍ത്താവ് അഡൂര്‍ സ്വദേശി പ്രഭാകരനെ (35) ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ പ്രിയ അയല്‍ വീട്ടിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിയെങ്കിലും വഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മദ്യപാനിയായ പ്രഭാകരന്‍ ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് സ്ഥിരമായി യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നന്നായി മദ്യപിച്ചാണ് പ്രകാരന്‍ വീട്ടിലെത്തിയത്. പിന്നീടാണ് ഭാര്യയുമായി വഴക്കിട്ടത്. പ്രകോപിതനായ പ്രഭാകരന്‍ പിന്നീട് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രിയയെ കുത്തുകയായിരുന്നു. നാട്ടുകാരാണ് പ്രഭാകരനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. പ്രിയയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി; യുവതിയുടെ നില അതീവ ഗുരുതരം; ഭര്‍ത്താവ് പിടിയില്‍

Keywords: Kuttikol, Kasaragod, Housewife, Husband, Attack, Injured, Wife stabbed bu husband
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia