city-gold-ad-for-blogger

കാസര്‍കോട് നഗരത്തില്‍ തൃശൂര്‍ സ്വദേശിയെ കൊള്ളയടിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 31/01/2016) ജ്വല്ലറികളില്‍ സ്വര്‍ണം വിതരണം ചെയ്യാനെത്തിയ തൃശൂര്‍ സ്വദേശിയെ കാസര്‍കോട് നഗരമധ്യത്തില്‍ അടിച്ചുവീഴ്ത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മറ്റൊരു പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഉപ്പളയില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശിയാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

കൊള്ള നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. എട്ട് വര്‍ഷം മുമ്പ് കാസര്‍കോട് നഗരത്തില്‍ ജ്വല്ലറി ജീവനക്കാരനെ അക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസിലും രണ്ടുമാസം മുമ്പ് ഉപ്പളയിലെ ജ്വല്ലറിയില്‍ നിന്ന് ആറ് ലക്ഷം രൂപ കവര്‍ന്ന കേസിലും പൈവളിഗെ സ്വദേശിയായ യുവാവ് പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വിട്‌ല സ്വദേശിയും അവിടെ ജ്വല്ലറി ജീവനക്കാരനുമായ മന്‍സൂറാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു. ജനുവരി 12ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് തൃശൂര്‍ സ്വദേശിയായ ടോണിയെ അടിച്ചു വീഴ്ത്തി ഒന്നരകിലോ സ്വര്‍ണവും 4,36,350 രൂപയും കവര്‍ന്നത്.

കാസര്‍കോട് നഗരത്തില്‍ തൃശൂര്‍ സ്വദേശിയെ കൊള്ളയടിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

Related News: സ്വര്‍ണ വിതരണക്കാരനില്‍ നിന്നും കാസര്‍കോട് നഗരമധ്യത്തില്‍ ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു

Keywords : Kasaragod, Robbery, Accuse, Police, Investigation, Gold, Cash, Robbery: Culprit identified.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia