city-gold-ad-for-blogger

നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെതിരെ നല്ല നടപ്പിന് റിപോര്‍ട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 08/01/2016) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ നല്ലനടപ്പ് ജാമ്യത്തിന് പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. പടന്നക്കാട് കരുവളത്തെ സുധീഷിനെ(27)തിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് നല്ല നടപ്പിന് ശിക്ഷിക്കാന്‍ ആര്‍ ഡി ഒ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.

സുധീഷിനെതിരെ  ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്‌റ്റേഷനുകളില്‍ ഏഴോളം കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.  സുധീഷ് നാടിന്റെ ക്രമസമാധാനത്തിന് കടുത്ത ഭീഷണിയാണെന്നും ഇനിയും കുറ്റകൃത്യങ്ങളിലേര്‍പെടാനുള്ള സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ നടപടി വേണമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെതിരെ നല്ല നടപ്പിന് റിപോര്‍ട്ട്

Keywords: Kanhangad, Kasaragod, Kerala, Police report against youth
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia