നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ തുടക്കം തല്‍സമയം കവര്‍ചെയ്യാന്‍ ഒ ബി വാനുമായി വന്‍ മാധ്യമപ്പട
Jan 4, 2016, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2016) നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ തുടക്കം തല്‍സമയം കവര്‍ചെയ്യാന്‍ ഒ ബി വാനുമായി വന്‍ മാധ്യമപ്പട കാസര്‍കോട്ടെത്തി. വി എം സുധീരന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന്റെ തത്സമയ വാര്‍ത്തകള്‍ നല്‍കാനാണ് മാധ്യമങ്ങള്‍ ഒ ബി വാനുമായി എത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കുമ്പളയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ജാഥാ നായകന്‍ വി എം സുധീരന്റെ മീറ്റ് ദി പ്രസ് തത്സമയം നല്‍കിക്കൊണ്ടാണ് ചാനലുകള്‍ വാര്‍ത്താ മത്സരത്തിന് തയ്യാറെടുത്തിരിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ ന്യൂസ് ചാനലുകളും സുധീരന്റെ യാത്ര തത്സമയം നല്‍കാന്‍ എത്തിയിട്ടുണ്ട്. ഇതുകൂടാതെ കന്നഡ, ഇംഗ്ലീഷ് ന്യൂസ് ചാനലുകളും തത്സമയ സംപ്രേക്ഷണം നടത്തുന്നതിനായി കാസര്‍കോട്ടെത്തിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയര്‍ത്തിക്കൊണ്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏഴോളം യാത്രകള്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്നത്.
സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ജനുവരി 15ന് ഉപ്പളയില്‍നിന്നും തുടങ്ങാനിരിക്കുകായണ്. ഇതിന് പിന്നാലെ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയും 24 ന് കാസര്‍കോട്ട് നിന്നും പ്രയാണം ആരംഭിക്കും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരളയാത്ര രാഷ്ട്രീയ കേരളം യാത്രയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര 27ന് ഉപ്പളയില്‍ തുടങ്ങും.
Keywords: Kasaragod, Kerala, Media worker, Niyamasabha election