ഇസ്തിരി കടയുടമ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍; ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി മുങ്ങി
Jan 27, 2016, 08:19 IST
പാലക്കുന്ന്: (www.kasargodvartha.com 27/01/2016) ഇസ്തിരി കടയുടമയെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി മുങ്ങി. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ഇസ്തിരി കട നടത്തുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി അശോകനെ (55) യാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
കൂടെയുണ്ടായിരുന്ന ബാര്‍ബറെ കാണാതായതോടെ ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ചോര വാര്‍ന്നൊലിച്ച നിലയിലാണ് അശോകനെ കണ്ടത്. ഇസ്തിരി കടയുടെ പിന്‍വശത്തെ മുറിയിലാണ് അശോകന്‍ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമനും വിരളടയാള വിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തിയ ശേഷം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Keywords: Murder, Kottikulam, Kasaragod, Kerala, Palakunnu, Kerala, Tamil Nadu Native, Man found killed
![]() |
| കൊല്ലപ്പെട്ട അശോകന്‍ |
Keywords: Murder, Kottikulam, Kasaragod, Kerala, Palakunnu, Kerala, Tamil Nadu Native, Man found killed








