തൃക്കരിപ്പൂരില്‍ ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
Jan 13, 2016, 12:05 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/01/2016) തൃക്കരിപ്പൂര്‍ വെള്ളാപ്പ റോഡ് ജംഗ്ഷനില്‍ ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. നീലമ്പത്ത് പള്ളത്തില്‍ എന്‍ അബ്ദുല്ല ഹാജി (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലാണ് അപകടം. വഴിനടന്നുപോവുകയായിരുന്ന അബുദുല്ലയെ കെ എല്‍ 59 കെ 6142 നമ്പര്‍ ബൈക്കിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണപ്പെട്ടു. ചന്തേര അഡീഷണല്‍ എസ് ഐ രാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തൃക്കരിപ്പൂരില്‍ ഖബറടക്കും.
ബൈക്കോടിച്ച വെള്ളൂരിലെ കിരണിനെതിരെ ചന്തേര പോലീസ് കേസെടുത്തു. ഭാര്യ: ആസ്യുമ്മ. മക്കള്‍: സാദിയ, സമദ്, താഹിറ, ഹാരിസ്, മുത്തലിബ്, മറിയംബി.
Keywords: Trikaripur, Accident, Bike-Accident, Kasaragod, Kerala, Obituary