city-gold-ad-for-blogger

ഗള്‍ഫില്‍ 7.11 കോടി രൂപയുടെ തട്ടിപ്പുനടത്തിയ കാഞ്ഞങ്ങാട് സ്വദേശിയുടെ പെട്രോള്‍ പമ്പിന് മുമ്പില്‍ കുടുംബം സത്യാഗ്രഹം കിടക്കും

കാസര്‍കോട്: (www.kasargodvartha.com 11/01/2016) അബുദാബിയില്‍ സേഫ് ലൈന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എല്‍ എല്‍ എസി എന്ന സ്ഥാപനം നടത്തുന്ന കാഞ്ഞങ്ങാട് പടന്നക്കാട്ടെ അബൂബക്കര്‍ കുറ്റിക്കോലില്‍നിന്നും 7.11 കോടി രൂപയുടെ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങി ചെക്ക് നല്‍കി വഞ്ചിച്ച കാഞ്ഞങ്ങാട് മാവുങ്കാലിലെ നാരായണന്‍ പാലക്കി എന്നയാളുടെ മാവുങ്കാലിലെ പെട്രോള്‍ പമ്പിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് അബൂബക്കറിന്റെ പിതാവ് എന്‍ ഇബ്രാഹിം ഹാജി പടന്നക്കാടും അബൂബക്കറിന്റെ സഹാദരന്‍ അബ്ദുല്‍ സമദ് പടന്നക്കാടും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അബുദാബിയിലെ വ്യപാരിയായ അബൂബക്കറിന്റെ കടയില്‍നിന്ന് നാരായണന്‍ രണ്ട് വര്‍ഷത്തോളമായി ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങിയിരുന്നു. ഒന്നര വര്‍ഷത്തോളം കൃത്യമായി ഇടപാടുകള്‍ നടത്തിയിരുന്നുവെങ്കിലും പിന്നീട് വാങ്ങിയ സാധനങ്ങള്‍ക്ക് ചെക്ക് നല്‍കി വഞ്ചിച്ചുവെന്നാണ് പരാതി. നാരായണന്‍ ഗള്‍ഫിലെ ബാങ്കിനേയും പാകിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്മാരേയും കബളിപ്പിച്ച് 40 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയാണ് മുങ്ങിയതെന്ന് അബൂബക്കറിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അബുദാബിയില്‍ കേസ് നിലവിലുണ്ട്. നാരായണന്‍ അബുദാബിയില്‍ ഇല്ലാത്തതിനാല്‍ അവിടെ നിയമനടപടി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസം നേരിട്ടിരിക്കുകയാണ്.

തട്ടിപ്പുനടത്തിയ പണംകൊണ്ട് നാരായണന്‍ മാവുങ്കാലില്‍ പെട്രോള്‍ പമ്പും കൊച്ചിയില്‍ ഫ് ളാറ്റുകളും ബിസിനസ് സ്ഥാപനങ്ങളും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനും കുറ്റിക്കോല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപിനാഥിന്റേയും മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ നവംബര്‍ 24ന് ചര്‍ച്ച നടത്തിയിരുന്നു. നല്‍കാനുള്ള തുകയ്ക്കു പകരമായി നാരായണന്റെ ഉടമസ്ഥതയിലുള്ള മാവുങ്കാലിലെ പെട്രോള്‍ പമ്പ് അബൂബക്കറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. പിറ്റേദിവസം രജിസ്ട്രാര്‍ ഓഫീസില്‍ വരാതെ നാരായണന്‍ തങ്ങളെ വഞ്ചിച്ചതായും സാധിക്കുമെങ്കില്‍ പണം വാങ്ങിക്കോളുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് അബൂബക്കറിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ഇതേതുടര്‍ന്ന് ജില്ലാ പോലീസ് ചീഫ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും തട്ടിപ്പ് അബുദാബിയില്‍ നടന്നകാര്യമായതിനാല്‍ ഇവിടെ നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അബൂബക്കറും കുടുംബാംഗങ്ങളും നാരായണന്റെ ഉടമസ്ഥതയിലുള്ള മാവുങ്കാലിലെ പെട്രോള്‍ പമ്പിന് മുമ്പിലും കുന്നുമ്മലിലുള്ള ദേവീ ഇലക്ട്രിക്കലിന് മുന്നിലും കൊച്ചിയില്‍ ആരംഭിക്കുന്ന കടയുടെ മുന്നിലും സത്യാഗ്രഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഗള്‍ഫില്‍ 7.11 കോടി രൂപയുടെ തട്ടിപ്പുനടത്തിയ കാഞ്ഞങ്ങാട് സ്വദേശിയുടെ പെട്രോള്‍ പമ്പിന് മുമ്പില്‍ കുടുംബം സത്യാഗ്രഹം കിടക്കും

Keywords: Kasaragod, Kanhangad, Protest, Kerala, Petrol Pump, Family, Cheating, Gulf, Cheating: Protest before petrol pump

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia