city-gold-ad-for-blogger

സമസ്ത ജില്ലാ ട്രഷറര്‍ എ അബ്ദുല്ല മുസ്ല്യാര്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍:  (www.kasargodvartha.com 08/12/2015) സമസ്ത ജില്ലാ ട്രഷററും പ്രമുഖ പണ്ഡിതനുമായ തൃക്കരിപ്പൂര്‍ പൊറോപ്പാട്ടെ അബ്ദുല്ല മുസ്ല്യാര്‍ (80) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. പുതിയങ്ങാടി, തങ്കയം, പൂച്ചക്കാട് എന്നിവിടങ്ങളില്‍ മുദരിസായി സേവനം അനുഷ്ടിച്ചിരുന്നു. സമസ്തയുടെ ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ഖബറടക്കം വൈകിട്ട് അസര്‍ നിസ്‌ക്കാരത്തിന് ശേഷം വള്‍വ്വക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഭാര്യ: കുഞ്ഞലീമ. മക്കള്‍: അബ്ദുര്‍ റഊഫ് (മദ്‌റസ അധ്യാപകന്‍), മുഹമ്മദ് (ഗള്‍ഫ്), സയ്യിദ് (ഗള്‍ഫ്) ഖദീജ, നഫീസത്ത്, അഫ്‌സത്ത്, മൈമൂന. മരുമക്കള്‍േ: മുഹമ്മദ് കുട്ടി (പൊറോപ്പാട്), ഖാലിദ് (പൊറോപ്പാട്), ഇസ്മാഇല്‍ (പടന്ന), അബ്ദുല്ല (മാടക്കാല്‍), സൈമ (വെള്ളച്ചാല്‍), സൗദ (പൊറോപ്പാട്), സറീമ (മെട്ടമ്മല്‍).
സമസ്ത ജില്ലാ ട്രഷറര്‍ എ അബ്ദുല്ല മുസ്ല്യാര്‍ അന്തരിച്ചു

Keywords: Trikaripur, Samastha, Kasaragod, Kerala, Obituary, Samastha District Treasurer  A Abdulla Musliyar passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia