city-gold-ad-for-blogger

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളിന്റെ സൈന്‍ ബോര്‍ഡ് തകര്‍ത്ത നിലയില്‍; നഗരസഭ അറിഞ്ഞില്ല, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 21/12/2015) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ പുതുതായി നിര്‍മ്മിച്ച സര്‍ക്കിളിന്റെ സൈന്‍ ബോര്‍ഡ് തകര്‍ത്ത നിലയില്‍. എന്നാല്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ വിളിച്ചപ്പോള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. അതേ സമയം സൈന്‍ ബോര്‍ഡ് തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുകയാണ്.

മാസങ്ങള്‍ക്ക് മുമ്പാണ് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ പുതുക്കിപ്പണിതത്. മനോഹരമായ സര്‍ക്കിളില്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ പേര് എഴുതിവെച്ച ഭാഗമാണ് സാമൂഹ്യവിരുദ്ധര്‍ ഇളക്കിനശിപ്പിച്ചത്. പ്ലാസ്റ്റിക്കില്‍ എമ്പോസ് ചെയ്ത് വെച്ച നിലയിലാണ് മുനിസിപ്പിലാറ്റിയുടെ പേര് സര്‍ക്കിളില്‍ സ്ഥാപിച്ചത്. ഇവിടെ ഘടിപ്പിച്ച മിക്കവാറും എല്ലാ അക്ഷരങ്ങളും തകര്‍ത്തിട്ടുണ്ട്. നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവരാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ആക്ഷേപം. സംഭവത്തെ കുറിച്ച് ഉടന്‍ അന്വേഷിക്കുമെന്ന് കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി വിനയ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളിന്റെ സൈന്‍ ബോര്‍ഡ് തകര്‍ത്ത നിലയില്‍; നഗരസഭ അറിഞ്ഞില്ല, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Keywords:  kasaragod, Kerala, Attack, Kasaragod new bus stand circle sign board demolished.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia