city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരുവില്‍ യുവാവിനെ ആളുമാറി കുത്തിക്കൊന്ന സംഭവം; ഒരാള്‍കൂടി പിടിയില്‍

മംഗളൂരു: (www.kasargodvartha.com 30/11/2015) ബി.സി റോഡ് മാനിഹള്ളയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഹരീഷ് (28) എന്ന യുവാവിനെ ആളുമാറി കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഗുണ്ടാ സംഘത്തില്‍ പെട്ട മിഥുന്‍ (27) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

ഭുവിത് ഷെട്ടി (25), അച്യുത (28) എന്നിവരാണ് നേരത്തെ പിടിയിലായവര്‍. എസ്.പി ഡോ. ശരണപ്പയാണ് മിഥുന്റെ അറസ്റ്റ് വിവരം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

മംഗളൂരുവില്‍ യുവാവിനെ ആളുമാറി കുത്തിക്കൊന്ന സംഭവം; ഒരാള്‍കൂടി പിടിയില്‍പുത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. മിഥുന്‍ മറ്റു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഇവര്‍ ഉപയോഗിച്ച ഓമ്‌നി വാന്‍ കണ്ടെടുക്കാനായിട്ടില്ല.

നവംബര്‍ 12നാണ് സുഹൃത്ത് സമീഉല്ലയ്‌ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഹരീഷിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. അന്യസമുദായത്തില്‍ പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു കൊല. കൂടെയുണ്ടായിരുന്ന സമീഉല്ലയെയും സംഘം ആക്രമിച്ചിരുന്നു.

Related News: മടിക്കേരി സംഘര്‍ഷം വ്യാപിക്കുന്നു; ബണ്ട് വാളില്‍ യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു; എസ്ഡിപിഐ മാര്‍ച്ചിന് നേരെ കല്ലേറ്

അവര്‍ ഹരീഷിനെയായിരുന്നില്ല ലക്ഷ്യം വെച്ചത്; ആത്മ സുഹൃത്തിനെ നഷ്ടപ്പെട്ട സമീഉല്ലയുടെ വെളിപ്പെടുത്തല്‍

മംഗളൂരുവില്‍ യുവാവിനെ ആളുമാറി കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Keywords : Mangalore, Murder-case, Accuse, arrest, Police, Investigation, One more arrested in Harish murder; two absconding in assault case nabbed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL