സി പി എമ്മില്‍ നിന്നും രാജിവെച്ച് ബി ജെ പി സ്ഥാനാര്‍ത്ഥിയായ ആളുടെ ഫ്‌ളക്‌സ് ബോര്‍ഡിലെ തല വെട്ടിയെടുത്ത് മരത്തില്‍ തൂക്കി
Nov 1, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/11/2015) സി പി എമ്മില്‍ നിന്ന് രാജിവെച്ച് ബി ജെ പി സ്ഥാനാര്‍ത്ഥിയായ ആളുടെ ഫ്‌ളക്‌സ് ബോര്‍ഡിലെ തല വെട്ടിയെടുത്ത് മരത്തില്‍ തൂക്കിയിട്ടു. നീലേശ്വരം നഗരസഭയിലെ കുഞ്ഞിപ്പുളിക്കാല്‍ വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ടി ടി സാഗറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലെ തലയാണ് വെട്ടിയെടുത്ത് അടുത്തുള്ള മരത്തില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ബി ജെ പി നല്‍കിയ പരാതിയെ തുടര്‍ന്ന് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിപ്പുളിക്കാലില്‍ ഇടതുമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് സാഗര്‍ മല്‍സരിക്കുന്നത്. അടുത്തിടെയാണ് സാഗര്‍ സി പി എമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്ന് ഒരു സംഘം സാഗറിന്റെ വീട് ആക്രമിക്കുകയും മോട്ടോര്‍ സൈക്കില്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

Keywords: Kanhangad, kasaragod, Kerala, Flex board, CPM, BJP, Election-2015, BJP candidate's Flex board destroyed.