വാട്ടര്‍ അതോറിറ്റി ജീവനക്കാരന് വാടകക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍
Oct 31, 2015, 09:41 IST
ചെങ്കള: (www.kasargodvartha.com 31/10/2015) വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ വാടകക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സേതുവിനെയാണ് ചെങ്കള പാണലത്തെ വാടകക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വാതില്‍ അടച്ചിട്ട നിലയില്‍ കണ്ട ക്വാര്‍ട്ടേഴ്സ് ഉടമ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
40 വര്‍ഷമായി പാണലത്താണ് സേതു താമസം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സേതുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് നാട്ടുകാരും ക്വാര്‍ട്ടേഴ്സ് ഉടമയും പറയുന്നത്.

Keywords: Chengala, Kasaragod, Kerala, Suicide, Police, Water authority employee found dead hanged.