city-gold-ad-for-blogger
Aster MIMS 10/10/2023

ധീരമായ നിലപാടുമായി നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല; യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുംവേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു

കാസര്‍കോട്:  (www.kasargodvartha.com 09/10/2015) യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കണമെന്ന ധീരമായ നിലപാടുമായി നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല. നഗരസഭയിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായ പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടി വഴിമാറിനല്‍കി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ്തന്നെ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന് നിരന്തരം അഭിപ്രായപ്പെട്ടിരുന്ന ടി ഇ അബ്ദുല്ല പൊതുവേ നഗരസഭയിലെ എല്ലാ ലീഗ് വാര്‍ഡുകളിലും സ്വീകാര്യനായിരുന്നിട്ടുപോലും ഇത്തവണ മാറിനില്‍ക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. മത്സരരംഗത്തേക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി ടി അഹ്മദ് അലി എന്നിവരെ അറിയിച്ചതായി അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക പുരോഗമിക്കുമ്പോഴും തളങ്കര പടിഞ്ഞാര്‍ വാര്‍ഡില്‍നിന്നും നഗരസഭയിലേക്ക് മത്സരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നിട്ടുപോലും ടി ഇ അനുകൂല തീരുമാനം അറിയിച്ചിരുന്നില്ല. ഇതിനിടയിലാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ടി ഇ അബ്ദുല്ല തന്റെ നിലപാട് പ്രഖ്യാപിച്ചത്. 'പുതുമുഖങ്ങള്‍ക്കായി വഴിമാറുന്നു' എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം രാഷ്ട്രീയമെന്നത് കേവലം തെരഞ്ഞെടുപ്പ് കാലത്തെ സീറ്റുകളും തദ്ദേശ സ്ഥാപനങ്ങളിലെ അധികാര കസേരകളുമാണെന്ന സന്ദേശം നേതാക്കളിലൂടെ പ്രകടമാകുന്ന ഈ കാലഘട്ടത്തില്‍ അ.തല്ലാ പൊതുജീവിതത്തിലെ വിശുദ്ധിയാണ്  തന്റെ രാഷ്ട്രീയമെന്ന് വീണ്ടും തെളിയിച്ച് പിതാവായ മുന്‍ എം എല്‍ എ പരേതനായ ടി ഇ ഇബ്രാഹിമിന്റെ ശൂന്യത നികത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ടി ഇ അബ്ദുല്ല മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ മുന്‍ നഗരസഭാ വൈസ് ചെയര്‍മാനും ഡി പി സി അംഗവുമായ എ അബ്ദുര്‍ റഹ്മാനെ കാസര്‍കോട് നഗരസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അദ്ദേഹവും പുതുമുഖങ്ങള്‍ക്ക് വേണ്ടി മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യം നഗരസഭയില്‍  ഉണ്ടാകണമെന്ന നേതൃത്വത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി എ അബ്ദുര്‍ റഹ്മാന്‍ മത്സരിക്കുമെന്നുതന്നെയാണ് കരുതുന്നത്.
ധീരമായ നിലപാടുമായി നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല; യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുംവേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു

Keywords: Kasaragod, Kerala, Municipality, T.E. Abdulla, Municipal Chairman T.E. Abdulla, T E Abdulla will not contest

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL