city-gold-ad-for-blogger

കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭൂമി പൂജ; കാവിവല്‍ക്കരണത്തിനെതിരെ വ്യാപക പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 03/09/2015) കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസില്‍ ഭൂമിപൂജ നടത്താനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം. സെപ്തംബര്‍ നാലിന് സര്‍വ്വകലാശാലയിലെ എട്ട് പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഭൂമിപൂജ നടത്താനുള്ള നീക്കമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.

എന്നാല്‍ ഇത് രഹസ്യമാക്കി വെക്കാനുള്ള നീക്കവും വിവാദമാവുകയാണ്. പുതിയ കെട്ടിടങ്ങളുടെ കരാര്‍ ഏറ്റെടുത്തവര്‍ അവരുടെ എന്തോ പരിപാടി നടത്തുമെന്നും അത് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടതല്ല എന്നുമാണ് വൈസ് ചാന്‍സിലറുടെ വാദം. നോട്ടീസില്‍ ശിലാസ്ഥാപനത്തെക്കുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ എന്നും ഭൂമി പൂജയുടെ കാര്യം വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഭയന്നാണ് നോട്ടീസില്‍ നിന്ന് ഒഴിവാക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍വ്വകലാശാല ഔദ്യാഗികമായി ഭൂമി പൂജ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍നിന്നും  മറച്ചുവെക്കുന്നത് നിഗൂഢമാണെന്നാണ് ആരോപണം.

സര്‍വ്വകലാശാല നടത്തിയ ഒരു ഔദ്യോഗിക പരിപാടിയില്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ചെയര്‍മാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് മുന്നില്‍ ഭൂമിപൂജക്കെതിരെ നിലപാട് വ്യക്തമാക്കിരുന്നു. കേന്ദ്രസര്‍വ്വകലാശാല ഭരണം കാവിവല്‍ക്കരിക്കപ്പെട്ടുവെന്നും ഇപ്പോള്‍ ഭൂരിഭാഗം ജീവനക്കാരും സംഘ് പരിവാര്‍ പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ഏകാധിപത്യപരമായ നിലപാടുകളിലൂടെ കാവിവത്കരണം ശക്തമാവുകയാണ്. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

ഉദ്ഘാടന പരിപാടിയില്‍ എം.എല്‍.എമാരേയും മറ്റും ക്ഷണിക്കാത്തതിന്റെ പേരിലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. മുരളീധരനെമാത്രം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരേയും കോണ്‍ഗ്രസ്, ലീഗ്, സി.പി.എം. കക്ഷികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭൂമി പൂജ; കാവിവല്‍ക്കരണത്തിനെതിരെ വ്യാപക പ്രതിഷേധം

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia