city-gold-ad-for-blogger

തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും ശത്രുസംഹാര പൂജ നടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയ കേസില്‍ പ്രതി ചാവക്കാട്ട് പിടിയില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 23/09/2015) ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെ പരിചയപ്പെട്ട ആള്‍ ശസ്ത്രുസംഹാര പൂജനടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ ചന്തേര പോലീസ് ചാവക്കാട്ടുവെച്ച് പിടിക്കൂടി. തൃശൂര്‍ ചാവക്കാട് എടക്കുഴിയൂറിലെ എം.ടി. ശിവന്‍ (48) ആണ് പിടിയിലായത്.

തൃക്കരിപ്പൂര്‍ ചെറുകാനത്തെ നിര്‍മാണതൊഴിലാളി രാജനാണ് തട്ടിപ്പിനിരയായത്. രാജന്‍ കുടുംബസമേതം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടയിലാണ് അവിടെവെച്ച് നമ്പൂതിരിയാണെന്ന് പരിചയപ്പെടുത്തിയ ശിവന്‍ രാജന്റെ വീട്ടില്‍ ശത്രു സംഹാര പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. അവിടെവെച്ച് ഫോണ്‍ നമ്പറും മറ്റും നല്‍കുകയും ചെയ്തു.

പിന്നീട് ശിവന്‍ നിരന്തരം ബന്ധപ്പെട്ടതിനെതുടര്‍ന്ന് ഒരുമാസം മുമ്പ് പ്രതി തൃക്കരിപ്പൂര്‍ ചെറുകാനത്തെ രാജന്റെ വീട്ടിലെത്തുകയും പൂജയ്ക്കുവേണ്ടി പലസാധനങ്ങളും വാങ്ങാനുണ്ടെന്ന് പറഞ്ഞ് 48,500 രൂപ വാങ്ങുകയും ചെയ്തു. രാജന്റെ ഭാര്യാസഹോദരന്‍ പ്രമോദിന് ബി.എസ്.എന്‍.എല്ലില്‍ ജോലിനല്‍കാമെന്നും ശിവന്‍ അറിയിച്ചിരുന്നു.

രണ്ട് ദിവസത്തിനകം എത്തുമെന്ന് പറഞ്ഞുപോയ ശിവന്റെ പൊടിപോലും പിന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തട്ടിപ്പിനിരയായതായി ബോധ്യപ്പെട്ട രാജന്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചന്തേര അഡീഷണല്‍ എസ്.ഐ. പ്രഭാകരനും സിവില്‍ പോലീസ് ഓഫീസര്‍ അജയനുംചേര്‍ന്ന് പ്രതിയെ ചൊവ്വാഴ്ച വൈകിട്ടോടെ ചാവക്കാട്ടുവെച്ച് പിടികൂടുകയായിരുന്നു. പ്രതിയെ ബുധനാഴ്ച രാവിലെയോടെ ചന്തേരയിലെത്തിച്ചു. അറസ്റ്റുരേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും ശത്രുസംഹാര പൂജ നടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയ കേസില്‍ പ്രതി ചാവക്കാട്ട് പിടിയില്‍

Keywords: Trikaripur, Kasaragod, Kerala, Cheating, case, Held, Man held for cheating

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia