city-gold-ad-for-blogger

കെ എസ് ആര്‍ ടി സി ബസ് ദേശീയ പാതയിലെ ചതിക്കുഴിയില്‍വീണു; ഗതാഗതം മുടങ്ങി

പെരിയ: (www.kasargodvartha.com 28/09/2015) നിറയെ യാത്രക്കാരുമായി വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ദേശീയ പാതയിലെ ചതിക്കുഴിയില്‍വീണു. ഇതേതുടര്‍ന്ന് ബസ് മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തിയിടുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം ദേശീയ പാതയിലാണ് കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പെട്ടത്.

കാഞ്ഞങ്ങാട്ട്‌നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് കേന്ദ്ര സര്‍വ്വകലാശാല പിന്നിട്ടതോടെ ദേശീയപാതയിലെ വലിയ കുഴിയില്‍ പതിക്കുകയായിരുന്നു. ഇതോടെ ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ പഞ്ചറാവുകയും ചെയ്തു. കുഴിയില്‍നിന്നും പാടുപെട്ട് ബസിനെ പുറത്തെത്തിച്ചെങ്കിലും യാത്ര തുടരാന്‍ സാധിച്ചില്ല. തുടര്‍ന്ന് റോഡിന്റെ ഓരത്ത് ബസ് നിര്‍ത്തിയിടുകയായിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് വന്‍ദുരന്തം ഒഴിവായത്.

പെരുവഴിയിലായ യാത്രക്കാരില്‍പലരും പിന്നീട് വന്ന കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസില്‍കയറി യാത്ര തുടരുകയായിരുന്നു. കാസര്‍കോട് ജില്ലയില്‍ പലഭാഗങ്ങളിലും ദേശീയപാതയില്‍ വന്‍കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇതുമൂലം അപകടങ്ങളും പതിവായിട്ടുണ്ട്.
കെ എസ് ആര്‍ ടി സി ബസ് ദേശീയ പാതയിലെ ചതിക്കുഴിയില്‍വീണു; ഗതാഗതം മുടങ്ങി

Keywords: Periya, Kasaragod, KSRTC bus, Kerala, KSRTC bus trapped into pothole to NH, Koolikkad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia