city-gold-ad-for-blogger

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച; പ്രതിയുടെ രേഖാചിത്രത്തിലെ 'ആളെ പിടികിട്ടി'; സോഷ്യല്‍ മീഡിയ ചിരിച്ച് മരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 30/09/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതിയുടെ ചിത്രത്തിലെ 'ആളെ പിടികിട്ടി'യതായി സോഷ്യല്‍ മീഡിയ. മാമുക്കോയയുടെ തരികിട കഥാപാത്രമായ കീലേരി അച്ചു, ഗഫൂര്‍ക്ക ദോസ്ത്ത് എന്നീ കഥാപാത്രങ്ങളുമായി പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ വിരുതന്മാരുടെ കണ്ടെത്തല്‍.

രേഖാ ചിത്രവുമായി സിനിമയിലെ മാമൂക്കോയയുടെ ചിത്രത്തിന് സാമ്യതയുണ്ടന്നെതുകൊണ്ട് സോഷ്യല്‍ മീഡിയ ചിരിച്ചുമരിക്കുകയാണ്. ഹാസ്യരൂപത്തില്‍ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ ചളു യൂണിയന്‍ (ഐസിയു) എന്ന ഫേസ്ബുക്ക് പേജിന്റെ പേരിലാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ഗഫൂര്‍ക്കാ ദോസ്തിന് വിസ തട്ടിപ്പും മറ്റു തരികിട പരിപാടികളും ഉണ്ടെങ്കിലും ബാങ്ക് കൊള്ളയടിക്കാനുള്ള വിരുതില്ലെന്നാണ് ഒരാളുടെ കമന്റ്.

ബുധനാഴ്ച വൈകിട്ടോടെയാണ് വിജയ ബാങ്ക് കവര്‍ച്ച കേസില്‍ പോലീസ് തെരയുന്ന ഇസ്മായില്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയ ആളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടത്.
Keywords: Kasaragod, Kerala, Bank, Robbery, Diagram, Police, Social Media, ICU Post, Cheruvathur bank robbery: accused diagram Social Media celebrate

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia