city-gold-ad-for-blogger

ബസും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവ് മരിച്ചു

ബണ്ട്വാള്‍ (മംഗളൂരു): (www.kasargodvartha.com 17.09.2015) ബസും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ യുവാവ് മരിച്ചു. ഉപ്പിനങ്ങാടിയിലെ ചേതന്‍ ഗൗഡ (28)യാണ് മരിച്ചത്. മാനി ബൊല്ലുകലില്‍ വ്യാഴാഴ്ചയാണ് അപകടം. ചേതന്‍ ഗൗഡ സഞ്ചരിച്ച ബൈക്കും ഉപ്പിനങ്ങാടിയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും പെട്രോള്‍ ചോരുകയും പിന്നീട് ഇതില്‍ തീപിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബണ്ട്വാളില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജെ സി ബി ഓപ്പറേറ്ററാണ് ചേതന്‍ ഗൗഡ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്.

അപകടത്തെ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് ബണ്ട്വാള്‍ സി ഐ ബെലിയപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബസും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവ് മരിച്ചു

Keywords: Mangalore, Accidental-Death, Bus, Gutted, Fire, Bollukal, Mani, Private bus, Plying from Uppinangady to Mangaluru, Collided, Stuck, Petrol tank, Bus catches fire following accident - Bike rider dead, lucky escape for passengers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia